ആദിവാസി ഊരുകളിലെ ഉന്നത വിജയികളെ ആദരിച്ച് സോഷ്യല്‍ ഫോറസ്ട്രി വകുപ്പ്

ആദിവാസി ഊരുകളിലെ ഉന്നത വിജയികളെ ആദരിച്ച് സോഷ്യല്‍ ഫോറസ്ട്രി വകുപ്പ്

നിലമ്പൂർ: നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നിലമ്പൂര്‍ മേഖലയിലെ വിവിധ ആദിവാസി ഊരുകളിലെ വിദ്യാര്‍ഥികളെ മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഉത്തര മേഖലാ കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് പരീക്ഷയില്‍ വിജയിച്ച ചുങ്കത്തറ കുറുമ്പലങ്ങോട് കോളനിയിലെ ദിവ്യ ഉണ്ണികൃഷ്ണനെയും ചടങ്ങില്‍ ആദരിച്ചു. എല്ലാ വിജയികള്‍ക്കും ചടങ്ങില്‍ വൃക്ഷത്തൈ വിതരണം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അങ്കണത്തില്‍ വിദ്യാമരം എന്ന പദ്ധതിയുടെ ഭാഗമായി തൈകള്‍ നട്ടു. ചടങ്ങില്‍ ഐ.ജി.എം.എം.ആര്‍.എസ് ഹെ‍ഡ്‍മാസ്റ്റര്‍ എം.സി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. കാര്‍ത്തിക് മുഖ്യ സന്ദേശവും ഉപഹാര വിതരണവും നടത്തി.

നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ എ.ഡി.സി.എഫ് ദേവപ്രിയ, നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഡി.എഫ്.ഒ. ധനിക്‍ലാല്‍, നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ എ.സി.എഫ്. എം.പി രവീന്ദ്രനാഥ്, കുടുംബശ്രീ ട്രൈബല്‍ കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് സാനു, ഐ.ജി.എം.എം.ആര്‍.എസ്, സീനിയര്‍ സൂപ്രണ്ട് അജീഷ്‍പ്രഭ, ഐ.ജി.എം.എം.ആര്‍.എസ് സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.പി. ജയപ്രകാശ് സ്വാഗതവും സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.എസ് മുഹമ്മദ് നിഷാല്‍ നന്ദിയും പറഞ്ഞു.

സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് നാസര്‍ ഫൈസി

Sharing is caring!