സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് നാസര്‍ ഫൈസി

സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് നാസര്‍ ഫൈസി

മലപ്പുറം: സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് സമസ്ത യുവജന വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി. സമസ്തയിലെ ഒരു വിഭാഗത്തെ പിന്തുണച്ച് രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തി. ഇത് സമുദായം തിരിച്ചറിഞ്ഞെന്നും നാസര്‍ ഫൈസി പറഞ്ഞു.

സമുദായത്തിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങളാണ് സംസ്ഥാനത്ത് ഇടത് പക്ഷത്തിന്റെ തകര്‍ച്ചക്ക് കാരണമായത്. സമസ്തയിലെ ഭിന്നതയില്‍ ഒരു വിഭാഗത്തിന്റെ ഒപ്പം നിന്ന സിപിഐം കുറ്റം മുസ്‌ലിം ലീഗില്‍ ചാര്‍ത്താനും ശ്രമിച്ചു. സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് തിരിച്ചറിഞ്ഞ ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കി. രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തി.

മുസ്ലിം സമുദായത്തിനെതിരെയുള്ള വെള്ളാപള്ളിയുടെ ഒളിയമ്പ് പിന്നോക്ക വിഭാഗത്തിന്റെ ഐക്യത്തെ തകര്‍ക്കും. വസ്തുത പരിശോധിക്കാതെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വെള്ളാപ്പള്ളി അവസാനിപ്പിക്കണമെന്നും നാസര്‍ ഫൈസി കൂടത്തായി ആവശ്യപ്പെട്ടു.

പ്ലസ് വൺ; കണക്കുകൾ കൊണ്ടുള്ള കള്ളകളി സർക്കാർ അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി

Sharing is caring!