പ്ലസ് വൺ; കണക്കുകൾ കൊണ്ടുള്ള കള്ളകളി സർക്കാർ അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി

പ്ലസ് വൺ; കണക്കുകൾ കൊണ്ടുള്ള കള്ളകളി സർക്കാർ അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി

മലപ്പുറം: പ്ലസ് വൺ സീറ്റിൻ്റെ കാര്യത്തിൽ പറയുന്ന കണക്കുകൾ ശരിയല്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടും സർക്കാറും ഉദ്യോഗസ്ഥരും തുടരുന്ന കള്ള കളി പുതിയ തലമുറകളോട് കാണിക്കുന്ന നീതികേടാണെന്ന് വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡന്റ്‌ അജ്മൽ തോട്ടോളി. +1 സീറ്റ് വിഷയത്തിൽ ഇടതുപക്ഷ സർക്കാർ പെരും നുണകൾ പറഞ്ഞ് മലപ്പുറത്തെ ജനതയെ വഞ്ചിക്കാൻ ശ്രമിക്കുകയാണെന്നും ഈ വിവേചനം ഇനിയും അവസാനിപ്പിച്ചിട്ടില്ലെങ്കിൽ ഇടതുപക്ഷ മന്ത്രിമാരെ തെരുവിൽ തടയുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ വി ടി എസ് ഉമർ തങ്ങൾ പറഞ്ഞു.

വിവേചന ഭീകരതയോട് സന്ധിയില്ല; പ്ലസ് വൺ അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറിമാരായ ബാസിത് താനൂർ, സാബിറ ശിഹാബ് എന്നിവർ നടത്തിവരുന്ന ജസ്റ്റിസ് റൈഡിന്റെ ഭാഗമായി ചട്ടിപ്പറമ്പ അങ്ങാടിയിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടിയിൽ വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡന്റ്‌ അജ്മൽ തോട്ടോളി അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ വി ടി എസ് ഉമർ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ബാരിഹ് ഇ ആശംസകൾ അറിയിച്ചു.

ജാഥ ക്യാപ്റ്റൻ ബാസിത് താനൂർ, വൈസ് ക്യാപ്റ്റൻ സാബിറ ശിഹാബ്,ജാഥ അംഗങ്ങളായ ഫയാസ് ഹബീബ്, ഷബീർ പി കെ, ഷിബാസ് പുളിക്കൽ, സുജിത് അങ്ങാടിപ്പുറം, മുഫീദ വി കെ തുടങ്ങിയവർക്ക് ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റി അംഗം ഹാദി യു ടി, വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഫൈസൽ കുറുവ, നസീം മുനീസ് യു, വെൽഫെയർ പാർട്ടി ചെറുകുളമ്പ യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞാലവി, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഫാത്തിമ സുഹ്‌റ, സുബൈർ ഉപ്പൂടാൻ, സഫിയ തുളുവൻ, റൂസാം തുടങ്ങിയവർ ഹാരർപ്പണം നൽകി. ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റി അംഗം നദീം നന്ദിയും പറഞ്ഞു.

ആഴക്കടലിൽ അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളിയെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി

Sharing is caring!