ആഴക്കടലിൽ അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളിയെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി

തിരൂർ: വാക്കാട് പടിഞ്ഞാറ് 16 നോട്ടിക്കൽ മൈൽ അപ്പുറം ആഴ കടലിൽ അപകടത്തിൽ പെട്ട തൊഴിലാളിയേയും ബോട്ടിനേയും മറൈൻ എൻഫോഴ്സ്മെന്റിന് കീഴിലുള്ള റെസ്ക്യൂ ടിം രക്ഷപ്പെടുത്തി. ഹാജിയാരകത്ത് കബീർ എന്ന വ്യക്തിയുടെ പേരിലുള്ള ‘മാബിയൂക്ക് ‘ എന്ന ബോട്ടിന്റെ മത്സ്യബന്ധന ഭാഗമായ വീഞ്ചിൽ കാൽ കുടുങ്ങിയാണ് അന്യസംസ്ഥാന തൊഴിലാളി അപകടത്തിൽപെട്ടത്.
ഇന്നലെ രാത്രി 12.15ഓടെ ഫിഷറീസ് പൊന്നാനി കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിന് തുടർന്ന് എ ഡി എഫ് പൊന്നാനിയുടെ നിർദ്ദേശപ്രകാരം മറൈൻ എൻഫോസ്‌മെന്റ്ന്റെ നേതൃത്വത്തിൽ താനൂർ ഹാർബറിൽ റെസ്ക്യൂ ബോട്ടിന് വിവരം അറിയിക്കുയായിരുന്നു. ഇതേ തുടർന്ന് രക്ഷാപ്രവർത്തനത്തിന് പോവുകയും കാലാവസ്ഥ മോശമായതിനാൽ അതീവ ദുർഘടമായ സാഹചര്യത്തിലൂടെയാണ് റെസ്ക്യൂ പ്രവർത്തനം നടത്തിയത്. ഒമ്പത് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളിയെയും മറ്റ് മത്സ്യത്തൊഴിലാളികളുമായും എൻജിൻ തകരാലായ ബോട്ടിനെയും പൊന്നാനി ഹാർബറിൽ എത്തിച്ചു. അപകടം പറ്റിയ മത്സ്യത്തൊഴിലാളിയെ ഉടൻതന്നെ പൊന്നാനി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.
റെസ്ക്യൂ ഗാർഡ് മാരായ സവാദ്, നൗഷാദ് സ്രാങ്ക് യൂനിസ് എന്നിവരുടെ അവസരോചിതമായ, സാഹസികവുമായ പ്രവർത്തിയെ അനുമോദിച്ചു.തുടർച്ചയായ കാലാവസ്ഥ മോശമായതിനാലും എൻജിൻ തകരാറ് സംഭവിച്ചതിനാലും നിരവധി വള്ളങ്ങളെയും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പ്ന്റെ കീഴിലുള്ള റെസ്ക്യൂ ടീം രക്ഷപ്പെടുത്തിയിരുന്നു.
അപേക്ഷിച്ച മുഴുവനാൾക്കും ജീവിതശൈലി രോഗനിർണയ ഉപകരണങ്ങൾ കൈമാറി നഗരസഭ
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]