അപേക്ഷിച്ച മുഴുവനാൾ‌ക്കും ജീവിതശൈലി രോഗനിർണയ ഉപകരണങ്ങൾ കൈമാറി നഗരസഭ

അപേക്ഷിച്ച മുഴുവനാൾ‌ക്കും ജീവിതശൈലി രോഗനിർണയ ഉപകരണങ്ങൾ കൈമാറി നഗരസഭ

മലപ്പുറം: വയോജന ക്ഷേമ രംഗത്ത് ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായി നിരവധി നവീന പദ്ധതികൾ നടപ്പിലാക്കിയ മലപ്പുറം നഗരസഭയിൽ അപേക്ഷിച്ച അറുപത് വയസ്സ് കഴിഞ്ഞ മുഴുവനാളുകൾക്കും ജീവിതശൈലി രോഗനിർണയ ഉപകരണങ്ങൾ നൽകി മലപ്പുറം നഗരസഭ മാതൃകയായി. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭ പ്രദേശത്ത് എഴുന്നൂറിലധികം വരുന്ന വയോജനങ്ങൾക്ക് ജീവിത ശൈലി രോഗനിർണയ ഉപകരണങ്ങൾ കൈമാറിയത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു.

വയോജന ക്ഷേമ രംഗത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നവീന പദ്ധതികൾ ഇതിനകം നടപ്പിലാക്കിയത് മലപ്പുറം നഗരസഭയാണ്. അറുപത് വയസ്സ് കഴിഞ്ഞ അയ്യായിരത്തി എണ്ണൂറ് പേർക്ക് ഹോർലിക്സ്, ബൂസ്റ്റ്, കോൺഫ്ലക്സ്, ഓട്സ് ,റാഗി പൗഡർ ഉൾപ്പെടെയുള്ള പ്രീമിയം കിറ്റ് നഗരസഭ നൽകിയിരുന്നു. കൂടാതെ അറുപത് വയസ്സ് കഴിഞ്ഞവർക്ക് മാത്രം നഗരപ്രദേശങ്ങളിൽ ഒന്നിച്ചിരിക്കാവുന്ന ദേശീയ ശ്രദ്ധയാകർഷിച്ച ബഡായി ബസാർ എന്ന പദ്ധതി മലപ്പുറം നഗരസഭയിൽ ആണ് തുടക്കം കുറിച്ചത്. വയോജനങ്ങൾക്ക് കട്ടിൽ, വയോജനങ്ങൾക്ക് കേൾവി സഹായി ഉപകരണങ്ങൾ, വയോജനങ്ങൾക്കുള്ള ഇലക്ട്രിക് വീൽചെയറുകൾ, വാക്കിംഗ് സ്റ്റിക്കുകൾ, സഞ്ചാരം സൗകര്യപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങൾ തുടങ്ങി മൂന്ന് വർഷത്തിനുള്ളിൽ നിരവധി വയോജനക്ഷേമ പദ്ധതികൾ ഇതിനകം നഗരസഭയിൽ പൂർത്തിയാക്കി.

അത്യാധുനിക സൗകര്യങ്ങളോടുകൂടി പൂർണമായും എയർകണ്ടീഷൻ ചെയ്ത വയോജനങ്ങൾക്ക് വേണ്ടിയുള്ള ഷെൽട്ടർ ഹോം നഗരസഭയുടെ നെച്ചിക്കുറ്റിയിൽ കടലുണ്ടിപ്പുഴയുടെ സമീപമുള്ള പ്രദേശത്ത് നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഉയർന്ന പശ്ചാത്തല സൗകര്യത്തോടുകൂടി നിർമ്മാണം പൂർത്തീകരിക്കുന്ന ഷെൽട്ടർ ഹോമിൽ വൈദ്യസഹായം ഉൾപ്പെടെയുള്ളവ സൗജന്യമായി നൽകുന്ന ബൃഹത്തായ പദ്ധതിയാണ് നഗരസഭ തുടക്കം കുറിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽകൃതർക്ക് വേണ്ടി ഉയർന്ന പരിഗണനയും മികച്ച പദ്ധതികളും നടപ്പിലാക്കുന്ന നഗരസഭയുടെ സമീപനരീതി വരും വർഷങ്ങളിലും തുടരുമെന്ന് ചെയർമാൻ മുജീബ് കാടേരി പ്രസ്താവിച്ചു. വയോജനങ്ങൾക്ക് ജീവിതശൈലി രോഗനിർണയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലപ്പുറത്തെ ഇൻഷുറൻസ് സർവേയർ വിവേക് അന്തരിച്ചു

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയുമ്മ ഷെരീഫ് കോണോത്തടി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ അബ്ദുൽ ഹക്കീം, പരി അബ്ദുൽ ഹമീദ്, സിപി ആയിഷാബി, താലൂക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ അജേഷ് രാജ് വായോമിത്രം കോഡിന്നേറ്റർ റാഫി, കൗൺസിലർമാരായ ബിനു രവി, എ.പി ശിഹാബ്, സി.കെ സഹീർ,സജീർ കളപ്പാടൻ, ഫാത്തിമ സുഹ്റ അയമു, ഒ സഹദേവൻ, നാണത്ത് സമീറ മുസ്തഫ,കദീജ മുസ്ലിയാരകത്ത്, റസീന സഫീർ ഉലുവാൻ, ശിഹാബ് മൊടയങ്ങാടൻ, മഹമൂദ് കോതേങ്ങൽ, ആയിഷാബി ഉമ്മർ, ഇപി സൽമ ടീച്ചർ, ഷാഫി മൂഴിക്കൽ, , സുഹൈൽ ഇടവഴിക്കൽ, രമണി, പിഎസ്എ ഷബീർ, സി എച്ച് നൗഷാദ്, വിജയലക്ഷ്മി ടീച്ചർ, എന്നിവർ പ്രസംഗിച്ചു.

Sharing is caring!