പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം; ആഘോഷമായി പ്രവേശനോത്സവം

പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം; ആഘോഷമായി പ്രവേശനോത്സവം

മലപ്പുറം: അറിവിന്റെയും കളിചിരികളുടെയും പുതുലോകം തുറന്ന് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. മലപ്പുറം ജില്ലയിലെ എല്ലാ സ്കൂളുകളിലും വിവിധ ആഘോഷങ്ങളോടെയാണ് പുതിയ വിദ്യാര്‍ഥികളെ സ്വീകരിച്ചത്. മലപ്പുറം കോട്ടപ്പടി ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലായിരുന്നു മലപ്പുറം ജില്ലാതല പ്രവേശനോത്സവം.

തിരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവിലുള്ള സാഹചര്യത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായാണ് പ്രവേശനോത്സവ ചടങ്ങ് സംഘടിപ്പിച്ചത്. മേല്‍മുറി ജി.എം.യു.പി സ്കൂള്‍ മൂന്നാം ക്ലാസിലെ ഭിന്നശേഷി വിദ്യാര്‍ഥി നൂറ മറിയം കഥ പറഞ്ഞ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സമാന്തരമായി ബിഗ് ക്യാന്‍വാസില്‍ ചിത്രം വരച്ച് ഹയര്‍സെക്കന്ററി മേഖലാ ഉപമേധാവി ഡോ. പി.എം അനില്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ പി.ടി ലിസ്സി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. സലീമുദ്ദീന്‍, കൈറ്റ് കോ ഓര്‍ഡിനേറ്റര്‍ ടി.കെ അബ്ദുല്‍ റഷീദ്, വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ സുരേഷ് കെ എന്നിവരും ഉദ്ഘാടനത്തില്‍ പങ്കാളികളായി. എച്ച്.എസ്.എസ് മലപ്പുറം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. കൃഷ്ണദാസ്, എ.ഇ.ഒമാരായ സന്തോഷ് കുമാര്‍, ജോസ്മി ജോസഫ്, മലപ്പുറം ബി.പി.സി മുഹമ്മദലി, സ്കൂള്‍ ഹെഡ് മിസ്ട്രസ്മാരായ വി. നദീറ (ജി.ജി.എച്ച്.എസ്.എസ് മലപ്പുറം), വി.ടി ഉഷ (ജി.എല്‍.പി.എസ് മലപ്പുറം) , പി.ടി.എ പ്രസിഡന്റുമാരായ പി.കെ ബാവ (ജി.ജി.എച്ച്.എസ്.എസ് മലപ്പുറം), സി.കെ റിയാസ് (ജി.എല്‍.പി.എസ് മലപ്പുറം), ജി.ജി.എച്ച്.എസ്.എസ് മലപ്പുറം എസ്.എം.സി യു. ജാഫര്‍, വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി. മനോജ് കുമാര്‍ സ്വാഗതവും സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.പി ഷാജു നന്ദിയും പറഞ്ഞു.

മാറഞ്ചേരി ചേലക്കടവ് പാടത്ത് കുളിക്കാനിറങ്ങിയ 16 വയസുകാരന്‍ മുങ്ങി മരിച്ചു

Sharing is caring!