മാറഞ്ചേരി ചേലക്കടവ് പാടത്ത് കുളിക്കാനിറങ്ങിയ 16 വയസുകാരന്‍ മുങ്ങി മരിച്ചു

പൊന്നാനി: മാറഞ്ചേരി ചേലക്കടവ് പാടത്ത് കുളിക്കാനിറങ്ങിയ 16 വയസുകാരന്‍ മുങ്ങി മരിച്ചു. മാറഞ്ചേരി താമലശ്ശേരി സ്വദേശി 16 വയസുള്ള റിസാല്‍ ആണ് മുങ്ങി മരിച്ചത്.ഞായറാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
ചേലക്കടവ് പാടത്ത് കായലിനോട് ചേർന്ന് വെള്ളം കൂടിയ ഭാഗത്ത് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ റിസാലിനെ കാണാതാവുകയായിരുന്നു.എട്ടോളം പേർ അടങ്ങുന്ന സംഘമാണ് പാടത്ത് കുളിക്കാനായി പോയത്.മറ്റു കുട്ടികൾ നീന്തി കരക്ക് എത്തിയെങ്കിലും റിസാലിനെ കാണാതാവുകയായിരുന്നു.ഇവരാണ് റിസാലിനെ കാണാതായ വിവരം പ്രദേശത്ത് ഉണ്ടായിരുന്നവരെ അറിയിച്ചത്.തുടർന്ന് നാട്ടുകാര്‍ കാണാതായ സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ റിസാലിനെ മുങ്ങിയെടുത്ത് പുത്തന്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മാറഞ്ചേരി മുക്കാല സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച റിസാല്‍.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.
മുൻകാല കെ.എസ്.യു നേതാക്കളുടെ സ്നേഹക്കൂട്ടായ്‌മയുടെ മുന്നൊരുക്കവുമായി ഡിസിസിയിൽ യോഗം
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]