മലദ്വാരത്തിൽ ഒളിപ്പിച്ച് 60 ലക്ഷത്തിന്റെ സ്വർണം കടത്തി; ക്യാബിൻ ക്രൂ പിടിയിൽ
കണ്ണൂർ: സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ. കൊൽക്കത്ത സ്വദേശി സുരഭി ഖാത്തൂണാണ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായത്. 960 ഗ്രാം സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് സുരഭി ഡിആർഐ സംഘത്തിന്റെ പിടിയിലായത്. മസ്‌കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ്സിലെ ക്യാബിൻ ക്രൂ ആയിരുന്നു സുരഭി.
മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന രാജ്യത്തെ ആദ്യ സംഭവമാണ് ഇതെന്നും സുരഭിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തെന്നും ഡിആർഐ വ്യക്തമാക്കി. സുരഭി നേരത്തെയും സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും സ്വർണ്ണ കടത്ത് സംഘങ്ങളുമായി ഇവർക്കുള്ള ബന്ധം അന്വേഷിക്കുകയാണെന്നും ഡിആർഐ കൂട്ടിച്ചേർത്തു.
ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം വാങ്ങി; വളാഞ്ചേരി എസ് ഐ അറസ്റ്റിൽ, സി ഐ ഒളിവിൽ
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]