ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം വാങ്ങി; വളാഞ്ചേരി എസ് ഐ അറസ്റ്റിൽ, സി ഐ ഒളിവിൽ
വളാഞ്ചേരി: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിൽ വളാഞ്ചേരി എസ് ഐ ബിന്ദുലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രതിയായ സി ഐ സുനിൽദാസ് ഒളിവിലാണ്. ഇവരെ കൂടാതെ ഏജന്റായ ഒരാളെ കൂടി പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
തിരൂര്‍ ഡിവൈഎസ്പിയാണ് വളാഞ്ചേരി സിഐ സുനില്‍ദാസ്, എസ് ഐ ബിന്ദുലാല്‍, ഇവരുടെ സഹായിയായ ഹസൈനാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ക്വാറി ഉടമയെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി വളാഞ്ചേരി എസ് എച്ച് ഒയും എസ് ഐയും ചേർന്നു 22 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.
ഇടനിലക്കാരനായി പ്രവർത്തിച്ച ഹസൈനാർ നാല് ലക്ഷം രൂപ ക്വാറി ഉടമയിൽ നിന്നും തട്ടിയെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384 , 120ബി , 34, കെ പി എ 115 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇയാളെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ പണം തട്ടിയത്.
യൂത്ത് കെയർ പദ്ധതിയിൽ കുരുന്നുകൾക്ക് പഠന കിറ്റുകൾ നൽകി
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]