അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ കടത്ത് നാലു സ്ത്രീകൾ കരിപ്പൂരിൽ പിടിയിൽ
കരിപ്പൂർ: നാലു സ്ത്രീകളടക്കം ആറു പേരിൽ നിന്നായി കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 4.82 കിലോ സ്വർണം പിടികൂടി. ശരീരത്തിലും, ഹെയർ ബാന്റിലും, ഷൂസിലും, അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്.
അഞ്ചു വ്യത്യസ്ത കേസുകളിലായാണ് ഇത്രയും സ്വർണ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. 1019 ഗ്രാം സ്വർണ മിശ്രിതമാണ് അബുദാബിയിൽ നിന്നുമെത്തിയ കോഴിക്കോട് സ്വദേശിനിയുടെ അടിവസ്ത്രത്തിൽ നിന്നും കണ്ടെത്തിയത്. ഷാർജയിൽ നിന്നെത്തിയ മറ്റ് രണ്ട് സ്ത്രീകളേയും കസ്റ്റ്ംസ് പിടികൂടി. ഹെയർബാന്റിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച 96.47 ലക്ഷം രൂപയുടെ സ്വർണമിശ്രിതമാണ് ഇവരിൽ നിന്നും പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിനിയായ മറ്റൊരു യുവതിയിൽ നിന്നും 32.49 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം പിടികൂടിയിരുന്നു.
ശരീരത്തിൽ ഒളിപ്പിച്ച് സ്വർണമിശ്രിതം കടത്തിയ ജിദ്ദയിൽ നിന്നെത്തിയ രണ്ടു മലപ്പുറം, കോഴിക്കോട് സ്വദേശികളായ യുവാക്കളേയും പിടികൂടിയിരുന്നു. പിടികൂടിയ ആകെ സ്വർണത്തിന്റെ മൂല്യം നാലു കോടി രൂപയ്ക്ക് അടുത്താണ്.
മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയിൽ പതിനാലാമത്തെ മരണം
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]