മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയിൽ പതിനാലാമത്തെ മരണം

മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയിൽ പതിനാലാമത്തെ മരണം

എടക്കര: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി തെജിന്‍ സാന്‍(22) ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. മലപ്പുറത്ത് ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെടുന്ന പതിനാലാമത്തെ ആളാണ് തെജിന്‍ സാന്‍.

ഈ മാസം 13നായിരുന്നു ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. അടുത്ത ദിവസം ചുങ്കത്തറ പിഎച്ച്‌സിയില്‍ ചിക്തിസ തേടി. എന്നാല്‍ രോഗം ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജനുവരി മുതല്‍ ഇതുവരെ മലപ്പുറം ജില്ലയില്‍ 4000 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 1,977 പേര്‍ക്കെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

രോഗബാധിതര്‍ വന്‍തോതില്‍ ഉയര്‍ന്നിട്ടും അസാധാരണമായ സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരണം സംഭവിക്കുന്നുണ്ട്. തിങ്കളാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം വേങ്ങൂരിലും ഒരു മരണം സംഭവിച്ചിരുന്നു. പാലക്കാട് ഓങ്ങല്ലൂര്‍ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടരുകയാണ്. ഇവിടെ 40തോളം പേരാണ് ചികിത്സയിലുള്ളത്.

‘നെല്ലിക്ക’ പദ്ധതി കൂടുതൽ വ്യാപകമാക്കാൻ പദ്ധതിയുമായി ജില്ലാ ഭരണകൂടം

Sharing is caring!