‘നെല്ലിക്ക’ പദ്ധതി കൂടുതൽ വ്യാപകമാക്കാൻ പദ്ധതിയുമായി ജില്ലാ ഭരണകൂടം

‘നെല്ലിക്ക’ പദ്ധതി കൂടുതൽ വ്യാപകമാക്കാൻ പദ്ധതിയുമായി ജില്ലാ ഭരണകൂടം

മലപ്പുറം: ജീവിത ശൈലീ രോഗങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ചു നടപ്പാക്കുന്ന “നെല്ലിക്ക ” പദ്ധതിയുടെ പ്രചരണാർത്ഥം ഫുഡ് ഫെസ്റ്റ് നടത്തും. ജൂൺ എട്ട്, ഒമ്പത് തിയതികളിൽ മലപ്പുറം കോട്ടക്കുന്നിലാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുക. നെല്ലിക്ക പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനും തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

എണ്ണയില്ലാത്തതും, ആവിയിൽ വേവിച്ചതും, കൃത്രിമ നിറം ഒട്ടും ചേർക്കാത്തതും, ഉപ്പ്, പഞ്ചസാര എന്നിവ മിതമായ അളവിൽ ചേർത്തതുമായ വിഭവങ്ങളാണ് ഫുഡ് ഫെസ്റ്റിൽ ഉണ്ടാവുക. ഹോട്ടൽ ബേക്കറി കാറ്ററിങ് മേഖലയിലെ വിവിധ സംഘടനകളുടെ സഹായത്തോടെയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുകക. ജൂൺ ഒന്നു മുതൽ ജില്ലയിലെ ഹോട്ടലുകൾ, കൂൾബാർ, ചായ കടകൾ തുടങ്ങിയ എല്ലാ ഭക്ഷണ ശാലകളിലും എണ്ണയില്ലാത്ത ഒരു പലഹാരമെങ്കിലും ലഭ്യമാക്കണം എന്നും ജില്ലാകളക്ടർ യോഗത്തില്‍ ആവശ്യപ്പെട്ടു.

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, നാഷണൽ ഹെല്‍ത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജര്‍, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ, ഹോട്ടൽ ബേക്കറി കാറ്ററിങ് മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

Sharing is caring!