വയനാട്ടിൽ കാറപകടത്തിൽ തിരൂരങ്ങാടിയിലെ അധ്യാപകൻ മരണപ്പെട്ടു
തിരൂരങ്ങാടി: വയനാട് യാത്രപോയ കുടുംബം സഞ്ചരിച്ച കാർ അപകത്തില്‍പ്പെട്ട് തിരൂരങ്ങാടി സ്വദേശിയായ അദ്ധ്യാപകന് ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കല്‍പറ്റ പടിഞ്ഞാറത്തറ റോഡില്‍ ചെന്നലോട് മുസ്‌ലിം പള്ളിക്ക് സമീപത്തുവച്ച് കാർ താഴ്‌ചയിലേയ്ക്ക് മറിയുകയായിരുന്നു.
കാർ ഓടിച്ചിരുന്ന തിരൂരങ്ങാടി ചന്തപ്പടി സ്വദേശി കുയ്യം തടത്തില്‍ മുഹമ്മദ് മേലേവീട്ടില്‍ അലീമ ദമ്ബതികളുടെ മകൻ ഗുല്‍സാർ (44) ആണ് മരണപ്പെട്ടത്. കൊളപ്പുറം സർക്കാർ സ്കൂള്‍ അദ്ധ്യാപകനാണ്. ഇസ്‌ലാഹീ പ്രഭാഷകൻ, കെ എൻ എം മർകസുദ്ദ അവ തിരൂരങ്ങാടി മണ്ഡലം ജോയിന്റ് സെക്രട്ടറി, സംസ്ഥാന ദഅവ സമിതി അംഗം, കേരള ജംഇയ്യത്തുല്‍ ഉലമ അംഗം, ഖുർആൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ, സി ഐ ഇ ആർ ട്രെയ്നർ, തിരൂരങ്ങാടി തറമ്മല്‍ ജുമാ മസ്ജിദ് ഖതീബ്, ഖുർആൻ ലേണിങ്ങ് സ്കൂള്‍ ഇൻസ്ട്രക്ടർ, തിരൂരങ്ങാടി ക്രയോണ്‍സ് പ്രീസ്കൂള്‍, അല്‍ ഫുർഖാൻ മദ്റസ ചെയർമാൻ എന്നീ നിലകളില്‍ പ്രവർത്തിച്ചു വരികയായിരുന്നു,
കാറില്‍ കൂടെ ഉണ്ടായിരുന്ന ഭാര്യ ജസീല, മക്കളായ നസില്‍ മുഹമ്മദ് (17) ലൈഫ ഫാത്തിമ (7) ലഹീൻ (മൂന്ന്). സഹോദരിയുടെ മക്കളായ സില്‍ജ (12) സില്‍ത്ത (11 ) എന്നിവർ കോഴിക്കോട്, വയനാട് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കൂടെ ഉണ്ടായിരുന്ന മറ്റു യാത്രക്കാർ അപകടത്തില്‍പ്പെടാതെ രക്ഷപെട്ടു. സഹോദരങ്ങള്‍: ജാസിർ, ശമീല്‍ നവാസ്, റുബീന, നദീറ.
ഒമാനിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശികളായ കുട്ടികൾ മരിച്ചു
RECENT NEWS
വത്തിക്കാനിലെത്തി മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി തങ്ങൾ
വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഫ്രെയിമുകളില്‍ ഒന്നായി ഈ മഹത്തായ സംഗമം. സ്നേഹവും സാഹോദര്യവും നിറഞ്ഞൊഴുകുന്ന [...]