കൊണ്ടോട്ടിയൻസ്@ദമ്മാം വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ദമ്മാം : സൗദി കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടികാരുടെ കൂട്ടായ്മയായ കൊണ്ടോട്ടിയൻസ്@ദമ്മാം വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫൈസലിയയിലെ ശാലിഹാത് ഇസ്‌തിറാഹയിൽ വെച്ചു നടന്ന നോമ്പുതുറയിൽ സൗദി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശികളായ സ്ത്രീകളും കുട്ടികളുമടക്കം 200ലേറെ പേർ പങ്കെടുത്തു.
സംഘാടക മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം ഉപദേശക സമിതി അംഗം സി. അബ്ദുൽ ഹമീദ് നിർവഹിച്ചു. ആലിക്കുട്ടി ഒളവട്ടൂർ, അഷ്റഫ് കൊണ്ടോട്ടി , സിദ്ധിക്ക് ആനപ്ര, ഷമീർ വി.പി, റിയാസ് മരക്കാട്ടുതൊടിക, ആസിഫ് മേലങ്ങാടി, റസാഖ് ബാബു, സൈനുദ്ദീൻ വലിയപറമ്പ്, ജുസൈർ കൊണ്ടോട്ടി, സുഹൈൽ ഹമീദ്, സഹീർ മജ്ദാൽ, ഇഎം മുഹമ്മദ് കുട്ടി,സലീം പള്ളിക്കൽ ബസാർ,മുസ്തഫ പള്ളിക്കൽ ബസാർ , അബ്ബാസ് പറമ്പാടൻ, ഇസ്മായിൽ കൊണ്ടോട്ടി, നിയാസ് ബിനു, അലി കരിപ്പൂർ, അനീസ് കൊട്ടപ്പുറം, ബുഷ്റ റിയാസ്, നൗഷിദ ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]