മാതൃകയായി ഇ.എം.ഇ. എ ഹയർ സെക്കൻഡറി സ്കൂകിലെ എസ്.എസ്.എൽ.സിക്കാരുടെ സാമൂഹ്യ സേവനം

മാതൃകയായി ഇ.എം.ഇ. എ ഹയർ സെക്കൻഡറി സ്കൂകിലെ എസ്.എസ്.എൽ.സിക്കാരുടെ സാമൂഹ്യ സേവനം

കൊണ്ടോട്ടി :ഇ.എം.ഇ. എ ഹയർ സെക്കൻഡറി സ്കൂകിലെ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞു പോകുന്ന വിദ്യാർത്ഥികൾ സംഘടിപ്പിച്ച സ്നേഹപൂർവ്വം പദ്ധതി മാതൃകയായി. ടി.വി.ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് യു. കെ.മുഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു.

സ്കൂളിലെ സ്നേഹ സ്പർശം പദ്ധതി (സഹപാഠിക്ക് ഒരു സഹായം) സംസ്ഥാനതലത്തിൽ തന്നെ വേറിട്ട ഒരു പദ്ധതിയായി മാറിയിരിക്കുകയാണ്. നിർധരരായ ഒരുപാട് കുട്ടികൾക്കും അവരുടെ കുടുംബത്തിനും വലിയ ആശ്വാസമായിരിക്കുകയാണ് ഈ പദ്ധതി .എല്ലാ മാസവും അധ്യാപകരിൽ നിന്നും ശേഖരിക്കുന്ന ഫണ്ട് ഉപയോഗിച്ച് നിത്യ രോഗികളായ രക്ഷിതാക്കൾക്ക് ചികിത്സക്കും മരുന്നിനുമായി മാസ പെൻഷൻ നൽകുന്നു രക്ഷിതാക്കളിൽ നിന്ന് ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ട കുട്ടികളുടെ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ ,മേശ, പുസ്തകം ,യൂണിഫോം തുടങ്ങിയവയും വീട് നിർമ്മാണം, കുട്ടികൾക്ക് ചികിത്സാസഹായം തുടങ്ങി മറ്റ് അത്യാവശ്യ സഹായങ്ങൾ നൽകി വരുന്നു.

എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിവസം കുട്ടികൾ പല രൂപത്തിലുള്ള ആഭാസ പ്രവർത്തനങ്ങളും നടത്തി വീട്ടിലേക്കു മടങ്ങുന്ന കാഴ്ചകൾക്ക് പകരം ഇ.എം ഇ എ യുടെ വിദ്യാർഥികൾ വർഷങ്ങളായി കാണിക്കുന്ന മഹത്തായ മാതൃകയാണ് കാരുണ്യ സ്പർശമുള്ള പ്രവർത്തികൾ ചെയ്തുകൊണ്ട് സ്കൂളിൻ്റെ പടിയിറങ്ങുന്നത് . ഈ വർഷവും തൻറെ താഴെ ക്ലാസിലുള്ള കുട്ടികൾക്ക് കൈത്താങ്ങായി സ്നേഹ സ്പർശം പദ്ധതിയിലേക്ക് ഒരു ലക്ഷത്തോളം രൂപയാണ് സംഭാവന നൽകിക്കൊണ്ട് കരുണയുടെ ഹൃദയസ്പർശമുള്ള മനസ്സുമായി കുട്ടികൾ സ്കൂളിൻറെ പടിയിറങ്ങിയത്.

രണ്ടര വയസുകാരിയുടെ മരണം മർദനമേറ്റെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പിതാവ് കസ്റ്റഡിയിൽ

ഹെഡ്മാസ്റ്റർ പി. ടി. ഇസ്മായിൽ മാസ്റ്റർ ,വാർഡ് കൗണ്സിലർ വി.കെ.ഖാലിദ്‌ ,പദ്ധതി കോർഡിനേറ്റർ പി. കെ.എം.ശഹീദ് ,സ്റ്റാഫ് സെക്രട്ടറി രോഹിണി കെ.എസ്. എന്നിവർ പ്രസംഗിച്ചു.

Sharing is caring!