പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിൽ ജനകീയാരോഗ്യ കേന്ദ്രങ്ങൾ ശക്തി പകരും: മന്ത്രി വീണാ ജോർജ്

പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിൽ ജനകീയാരോഗ്യ കേന്ദ്രങ്ങൾ ശക്തി പകരും: മന്ത്രി വീണാ ജോർജ്

പൊന്നാനി: ആരോഗ്യ മേഖലയിൽ പ്രാഥമിക തലം മുതൽ നവീന മാറ്റങ്ങളിലൂടെയും ഇടപെടലുകളിലൂടെയും പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിൽ ജനകീയാരോഗ്യ കേന്ദ്രങ്ങൾ ശക്തി പകരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ നിർമിച്ച പത്മശ്രീ ചിത്രൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അവർ.

ആരോഗ്യ മേഖലയിലെ ഗുണനിലവാര വർധനയ്ക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. പൊതുജനാരോഗ്യം, ചികിത്സ, സർക്കാർ സേവനം എന്നിവയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ഇത്തരം ആരോഗ്യകേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. പി നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നോർക്കാ റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ മുഖ്യാത്ഥിതിയായി.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി 1.07 കോടി നബാർഡ് ഫണ്ട്, ഗ്രാമപഞ്ചായത്തിന്റെ 30 ലക്ഷം, എൻ.എച്ച്.എമ്മിന്റെ 14 ലക്ഷം എന്നിവ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ വി.വി. ആര്യ പദ്ധതി വിശദീകരിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ സിന്ധു, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിസിരിയാ സൈഫുദ്ദീൻ, വൈസ് പ്രസിഡൻറ് ഒ.പി. പ്രവീൺ, സ്ഥിരം സമിതി അധ്യക്ഷരായ പ്രിൻഷ സുനിൽ, സി.പി മുസ്തഫ, രാഗി രമേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആരിഫാ നാസർ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ടി.എൻ അനൂപ്, എഫ്. എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ശിൽപ പുരുഷോത്തമൻ, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. അഭയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

13.50 ലക്ഷം രൂപയുടെ എം ഡി എം എയുമായി യുവതിയടക്കം മൂന്ന് പേർ കാളികാവിൽ അറസ്റ്റിൽ

Sharing is caring!