13.50 ലക്ഷം രൂപയുടെ എം ഡി എം എയുമായി യുവതിയടക്കം മൂന്ന് പേർ കാളികാവിൽ അറസ്റ്റിൽ

13.50 ലക്ഷം രൂപയുടെ എം ഡി എം എയുമായി യുവതിയടക്കം മൂന്ന് പേർ കാളികാവിൽ അറസ്റ്റിൽ

വണ്ടൂർ: പതിമൂന്നര ലക്ഷം രൂപ വില വരുന്ന മാരക മയക്കുമരുന്ന് എം ഡി എം എയുമായി സ്ത്രീയടക്കം മൂന്ന് പേർ കാളികാവിൽ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് കാളികാവ് എക്സൈസ് ഇൻസ്പെക്ടർ എം നൗഫലും സംഘവും നടത്തിയ പരിശോധനയിലാണ് വടപുറത്തിന് സമീപം താണിപ്പൊയിൽ റോഡിൽ വെച്ച് ഇവർ പിടിയിലാകുന്നത്.

താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ഷിഹാബുദീൻ, നിലമ്പൂർ സ്വദേശി പഴയകാലത്ത് മുഹമ്മദ് ഹിജാസ്, തിരുവമ്പാടി സ്വദേശിനി മാട്ടിമ്മൽ ഷാക്കിറ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച് ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്. താമരശ്ശേരിയിൽ നിന്നും നിലമ്പൂരിലേക്ക് വരുന്ന വഴിയാണ് പിടിയിലായത്. ചില്ലറ വിൽപനക്കാർക്ക് മയക്കു മരുന്ന് എത്തിക്കുന്നവരാണ് സംഘം. 265​ഗ്രാം മയക്കു മരുന്നാണ് പിടിച്ചെടുത്തത്.

ഇവരുടെ ദേഹത്തു നിന്നും കാറിൽ നിന്നുമാണ് മയക്കു മരുന്ന് കണ്ടെടുത്തതെന്ന് കാളികാവ് എക്സൈസ് ഇൻസ്പെക്ടർ എൻ നൗഫൽ പറഞ്ഞു. മൂന്ന് പേരും സുഹൃത്തുക്കളാണ്. പ്രതികളെ നാളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കും.

കരടിയുടെ ആക്രമണത്തിൽ നിലമ്പൂരിലെ ആദിവാസി യുവാവിന് പരുക്ക്

 

Sharing is caring!