കരടിയുടെ ആക്രമണത്തിൽ നിലമ്പൂരിലെ ആദിവാസി യുവാവിന് പരുക്ക്

കരടിയുടെ ആക്രമണത്തിൽ നിലമ്പൂരിലെ ആദിവാസി യുവാവിന് പരുക്ക്

നിലമ്പൂര്‍: കരടിയുടെ ആക്രമണത്തില്‍ പാലക്കയം കാട്ടുനായ്ക്ക കോളനിയിലെ ആദിവാസി യുവാവിന് പരിക്ക്. തേന്‍ ശേഖരിക്കാന്‍ പോകുന്നതിനിടയിലാണ് ഇന്ന് രാവിലെ 10 മണിയോടെയാണ് കരടിയുടെ ആക്രമണമുണ്ടായത്. ചാലിയാര്‍ പഞ്ചായത്തിലെ പാലക്കയം കാട്ടുനായ്ക്ക കോളനിയിലെ വിജയന്റെ മകന്‍ അഖിലി (25) നാണ് കരടിയുടെ കടിയേറ്റത്.

പാലക്കയത്തു നിന്നു കൂട്ടുകാരായ ഏഴു പേര്‍ക്കൊപ്പം പന്തീരായിരം വനത്തിലൂടെ തേന്‍ എടുക്കാന്‍ പോകുമ്പോള്‍ പ്ലാക്കല്‍ ചോലക്ക് മുകളില്‍ കാഞ്ഞിരപ്പുഴയുടെ ഭാഗത്തെ ഉള്‍വനത്തില്‍ വച്ച് തങ്ങള്‍ കരടിക്ക് മുന്നില്‍പ്പെടുകയായിരുന്നുവെന്ന് അഖില്‍ പറഞ്ഞു. വീണു കിടന്ന മരത്തിനിടയില്‍ പതുങ്ങിയിരുന്ന കരടി മുന്നിലേക്ക് ചാടുകയായിരുന്നു.

ഉടന്‍ എല്ലാവരും തൊട്ടടുത്ത മരത്തില്‍ കയറുയായിരുന്നു. ഇതിനിടയില്‍ അഖിലിന്റെ കാലില്‍ കരടി കടിച്ചു. പിടിവിടാതെ അഖില്‍ വീണ്ടും മരത്തിന്റെ മുകളിലേക്ക് തന്നെ കയറിയതിനാലാണ് രക്ഷപ്പെട്ടതെന്നും യുവാവ് പറഞ്ഞു. കാലില്‍ നിന്നു കൂടുതല്‍ രക്തം വാര്‍ന്നു പോയിട്ടുണ്ട്. കരടി പിന്‍വാങ്ങിയതോടെ കൂട്ടുകാര്‍ അഞ്ചു കിലോമീറ്ററോളം കാട്ടിലൂടെ അഖിലിനെ ചുമന്നാണ് ആഢ്യന്‍പാറ ചെക്ക്ഡാമിന് സമീപം എത്തിച്ചത്. പിന്നീട് വാഹനത്തില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന കേസിൽ അമ്മയ്ക്ക് പിന്നാലെ മാതൃ സഹോദരിയും അറസ്റ്റിൽ

Sharing is caring!