11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന കേസില്‍ അമ്മ തിരൂരില്‍ അറസ്റ്റിലായി
തിരൂര്‍: കാമുകനൊപ്പം പോവാന്‍ 11 മാസം പ്രായമായ ആണ്‍കുഞ്ഞിനെ കൊന്ന യുവതി തിരൂരില്‍ പിടിയില്‍. തമിഴ്നാട് കടലൂര്‍ സ്വദേശി ശ്രീപ്രിയ ആണ് പിടിയിലായത്. തലക്കാട് പഞ്ചായത്തില്‍ പുല്ലൂരാല്‍ എസ്.ഐ.ഒ. ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം.
യുവതിയുടെ കാമുകന് തമിഴ്നാട് നെയ്വേലി സ്വദേശി ജയസൂര്യ (23)യെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭര്‍ത്താവിനെ ഉപേക്ഷിച്ചു തിരൂരില്‍ എത്തിയ യുവതിയെ കഴിഞ്ഞദിവസം ബന്ധുക്കളില്‍ ഒരാള്‍ കണ്ടതോടെയാണ് സംഭവം പുറത്തായത്. ശ്രീപ്രിയയുടെ ഒപ്പം കുട്ടി ഇല്ലാത്തതിനാല്‍ ബന്ധു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്നാണ് കൊലപ്പെടുത്തിയതായാണ് സംശയം. രണ്ടു മാസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. അതിനിടെ കുഞ്ഞിന്റെ മൃതദേഹം തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നും കണ്ടെടുത്തു. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
കുഞ്ഞിനെ കൊന്ന് അമ്മയെ റിമാന്റ് ചെയ്ത് കോടതി
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]