കുഞ്ഞിനെ കൊന്ന് അമ്മയെ റിമാന്റ് ചെയ്ത് കോടതി
താനൂര്‍: നവജാത ശിശുവിന കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ അറസ്റ്റിലായ മാതാവ് ആണ്ടിപ്പാട്ട് വീട്ടില്‍ ജുമൈലത്തിനെ (29) റിമാന്‍ഡ് ചെയ്തു. സംഭവത്തിൽ ഒരാൾക്ക് കൂടി പങ്കുണ്ടെന്ന നിഗമനത്തിൽ പോലീസ്. മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ജഡം രാവിലെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി ഗവ:മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പരിയാപുരം വില്ലേജിലെ ഒട്ടുംപുറത്താണ് നാടിനെ നടുക്കിയ ആണ്‍കുഞ്ഞിന്റെ കൊല നടന്നത്, പ്രസവം നടന്നത് അറിയാതിരിക്കാനാണ് ഈ ക്രൂരത ചെയ്തത്, രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം യുവതിയെ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. ഇതോടെ വ്യാഴാഴ്ച രാത്രി അറസ്റ്റും രേഖപ്പെടുത്തി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. ഡിചാര്‍ജ് ചെയ്ത് വീട്ടിലെത്തിയാണ് കൊല നടത്തിയത്. വീടിനോട് ചേര്‍ന്ന പറമ്പില്‍ തന്നെ കുഴിച്ചിടുകയും ചെയ്തു. തിരൂര്‍ തഹസില്‍ദാര്‍ ഷീജ കോഹൂര്‍, ഡി.വൈ.എസ്.പി.ബെന്നി വി.വി, സി.ഐ ജെ.മാത്യു എന്നിവരുടെ സാന്നിധ്യത്തിലാണ് ജഡം പുറത്തെടുത്തത്. സംഭവത്തിൽ പങ്കുള്ള ഒരാളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഉടന്‍ പിടിയിലാകുമെന്ന് സി.ഐ പറഞ്ഞു. മൂന്ന് മക്കളുടെ മാതാവ് കൂടിയായ അറസ്റ്റിലായ ജുമൈലത്തിനെ പരപ്പനങ്ങാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന അമ്മ താനൂരിൽ അറസ്റ്റിൽ
RECENT NEWS
വത്തിക്കാനിലെത്തി മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി തങ്ങൾ
വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഫ്രെയിമുകളില്‍ ഒന്നായി ഈ മഹത്തായ സംഗമം. സ്നേഹവും സാഹോദര്യവും നിറഞ്ഞൊഴുകുന്ന [...]