മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന അമ്മ താനൂരിൽ അറസ്റ്റിൽ
താനൂർ: 3 ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ച് മൂടിയ കേസിൽ മാതാവിനെ അറസ്റ്റ് ചെയ്ത് താനൂർ പോലീസ്. പരിയാപുരം വില്ലേജിലെ ഒട്ടുംപുറത്താണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകത്തെ കുറിച്ചുള്ള വിവരം നൽകിയത്.
29 വയസുള്ള യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രസവിച്ചത്. യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊന്ന് കുഴിച്ച് മൂടിയത് വെളിച്ചത്തായത്. കുട്ടി ജനിച്ചത് പുറത്ത് അറിയാതിരിക്കാനാണ് കൊല ചെയ്തതെന്നാണ് പ്രാഥമിക മൊഴി.
ഒരു വർഷമായി ഭർത്താവുമായി തെറ്റി പിരിഞ്ഞ് കഴിയുകയായിരുന്നു. വീട്ടിനടുത്തുള്ള പറമ്പിലാണ് കുഴിച്ചിട്ടതെന്ന വിവരവും വ്യക്തമായിട്ടുണ്ട്. നാളെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടവും തുടർ നടപടികളും സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ചോദ്യം ചെയ്യാനായി ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബോട്ടുകളിലെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശങ്ങളുമായി മാരിടൈം ബോര്‍ഡ്
RECENT NEWS
കിഴിശ്ശേരിയിൽ കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് മരിച്ചു
അരീക്കോട്: കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് മരിച്ചു. കിഴിശ്ശേരിക്കടുത്ത് കുഴിമണ്ണ പുളിയക്കോട് പുനിയാനിക്കോട്ടില്‍ മുഹ്സിന്റേയും കാരാട്ടുപറമ്പ് വലിയാറക്കുണ്ട് ജുനൈന തസ്നിയുടേയും മകന് നൂര്‍ ഐമന് (ഒന്നര) ആണ് മരിച്ചത്. [...]