പൊന്നാനിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ അഭിമാനകരമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ

പൊന്നാനിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ അഭിമാനകരമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ

പൊന്നാനി: പൊന്നാനിയുടെ മുഖച്ഛായ മാറ്റുന്ന വിവിധ പദ്ധതികളാണ് പൊന്നാനി നഗരസഭ മുന്‍ കൈയെടുത്ത് പ്രദേശത്ത് നടപ്പാക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. പൊന്നാനി നഗരസഭാ ഡയാലിസിസ് സെന്റര്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ഡയാലിസിസ് സെന്റര്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ കൂടുതല്‍ രോഗികള്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കി രോഗികള്‍ക്ക് ആശ്വാസം പകരാന്‍ സാധിക്കും. നൂതന പദ്ധതികളും സൗകര്യങ്ങളും നടപ്പാക്കി കേരളത്തിലെ മികച്ച പട്ടണങ്ങളില്‍ ഒന്നായി പൊന്നാനി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊന്നാനി ഡയാലിസിസ് സെന്റര്‍ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എ.ഒ എസ്. രഘുവരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 4.4 കോടി ചെലവില്‍ കേന്ദ്ര-സംസ്ഥാന പദ്ധതിയായ പി.എം.ജെ.വി.കെയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാര്‍, ഒ.ഒ ഷംസു, രജീഷ് ഊപ്പാല, ഷീന സുദേശന്‍, ടി. മുഹമ്മദ് ബഷീര്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി, നഗരസഭാ കൗണ്‍സിലര്‍മാര്‍, ഡയാലിസിസ് സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുഞ്ഞിനെ കൊന്ന് അമ്മയെ റിമാന്റ് ചെയ്ത് കോടതി

 

Sharing is caring!