പി എം എസ് എ മദർ ആന്റ് ചൈൽഡ് ആശുപത്രി നാളെ മുതൽ മൂന്നാംപടിയിൽ

പി എം എസ് എ മദർ ആന്റ് ചൈൽഡ് ആശുപത്രി നാളെ മുതൽ മൂന്നാംപടിയിൽ

മലപ്പുറം: നവജാതശിശു ആരോഗ്യപരിപാലനത്തിനും പ്രസവ സ്ത്രീരോഗ ചികിത്സക്കും ആധുനിക സൗകര്യങ്ങളോടെ മലപ്പുറം ജില്ലാ ആസ്ഥനത്ത് സഹകരണ മേഖലയിൽ ആദ്യത്തെ ആശുപത്രി മലപ്പുറം – മൂന്നാം പടിയിൽ ആരംഭിക്കുന്നു. ആരോഗ്യപരിപാലന രംഗത്തെ ജില്ലയിലെ മുന്‍നിര സ്ഥാപനമായ പി.എം.എസ്.എ പൂക്കോയതങ്ങള്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ ഭാഗമായാണ് അര്‍ദ്ധസര്‍ക്കാര്‍ മേഖലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ആശുപത്രി ആരംഭിക്കുന്നത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ആശുപത്രി സമുച്ചയം നാളെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സോഫ്റ്റ് ലോഞ്ചിംഗ് ഉദ്ഘാടനം ചെയ്യും.

വേദന രഹിത പ്രസവം, നവജാത ശിശുക്കള്‍ക്കുള്ള ഏറ്റവും ആധുനിക എന്‍.ഐ.സി.യു, പ്രസവ സമയത്ത് ഭര്‍ത്താവിനും കൂടെ നില്‍ക്കാന്‍ സംവിധാനമുള്ള ലേബര്‍റൂം, ഗര്‍ഭകാല-പ്രസവാനന്തര പരിചരണത്തിനുള്ള പ്രത്യേക സംവിധാനങ്ങള്‍, സ്‌കാനിങ് (റേഡിയോളജി) വിഭാഗം, പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റ്മാരുടെയും ഗൈനക്കോളജിസ്റ്റുകളുടെയും സേവനം ഉള്‍പ്പടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇവിടെ സംവിധാനിച്ചിട്ടുണ്ട്. എമര്‍ജന്‍സി മെഡിസിൻ, ഫീറ്റല്‍മെഡിസിന്‍ വിഭാഗങ്ങളും, കുടുംബാരോഗ്യ വിഭാഗം, 50 ബെഡ് മൾട്ടി സ്പെഷ്യാലിറ്റി ആയുര്‍വേദ ആശുപത്രി, ദന്തല്‍ ക്ലിനിക്ക്, ഫിസിയോതെറാപ്പി ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍, സ്പീച്ച് ആൻ്റ് ഹിയറിംഗ് തെറാപ്പി എന്നിവയും പ്രീമിയം റൂമുകള്‍ ഉള്‍പ്പടെ മൂന്നാംപടിയില്‍ ആരംഭിക്കുന്ന ആശുപത്രി സമുച്ചയത്തിലുണ്ട്.

കുടുംബത്തിലേക്ക് പുതുതായി വരുന്ന അഥിതിക്കൊപ്പം സന്തോഷം പങ്കുവെക്കുന്നതിനുള്ള ഹാപ്പിസോണ്‍ ഉള്‍പ്പടെ സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴില്‍ ഇത്തരം സംവിധാനമൊരുക്കുന്ന ആദ്യ സംരംഭമാണ് മലപ്പുറം ജില്ലാ ആസ്ഥാനത്ത് ഒരുങ്ങുന്നത്. മലപ്പുറം സർവ്വീസ് സഹകരണ ബാങ്ക് നിർമ്മിച്ച് 30 വർഷത്തേക്ക് ലീസിനു നൽക്കിയതാണ് ബാങ്ക് ടവർ കെട്ടിടം.
സേവന പ്രവര്‍ത്തന രംഗത്ത് 38 വര്‍ഷം പൂര്‍ത്തിയാക്കുന്ന പി.എം.എസ്.എ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ചികിത്സാ രംഗത്ത് ജില്ലയുടെ സമഗ്ര പുരോഗതിക്കായുള്ള വിവിധ പദ്ധതികളാണ് മാനേജിങ് കമ്മിറ്റി പ്രസിഡന്റെ് കെ.പി.എ മജീദ് എം.എല്‍.എ, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, എക്സിക്യൂട്ടീവ് ഡയറ്കടര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി സഹീർ കാലടി എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.

കുഞ്ഞിനെ കൊന്ന് അമ്മയെ റിമാന്റ് ചെയ്ത് കോടതി

പാരമെഡിക്കല്‍ കോളേജ്, കാത്ത് ലാബ് ഉൾപ്പെടെയുള്ള ഹൃദ്രോഗ ചികിത്സാ വിഭാഗം, ചട്ടിപ്പറമ്പ് ക്ലിനിക്, സൂപ്പർ സ്പെഷ്യാലിറ്റി ഉൾപ്പെടെ 33 ചികിത്സാ വിഭാഗങ്ങളോടെ മൂന്ന് ബഹു നില കെട്ടിടത്തിൽ മലപ്പുറം – കുന്നുമല്ലിൽ ജില്ലാ സഹകരണ ആശുപത്രിയുടെ പ്രവർത്തിച്ച് വരുന്നുണ്ട്. മലയോര മേഖലയായ കരുവാരക്കുണ്ടിൽ 150 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സാധാകരണക്കാര്‍ക്ക് ഏറ്റവും പ്രാപ്യമായ നിരക്കില്‍ മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിന് ജില്ലയുടെ വിവിധ മേഖലകളില്‍ ചികിത്സാ സൗകര്യമൊരുക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മാനേജിങ് കമ്മിറ്റി വ്യക്തമാക്കി. ഓഹരി ഉടമകൾക്ക് 11 % ഡിവിഡൻ്റും 5% ചികിത്സാ ബെനിഫിറ്റും തുടർച്ചയായി സഹകരണ ആശുപത്രി നൽകി വരുന്നുണ്ട്. പാവപ്പെട്ട രോഗികൾക്ക് പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്നതിനായി പി.എം.എസ്. ഹെൽത്ത് കെയർ പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്.

ടി.രായിൻ , മന്നയിൽ അബൂബക്കർ, ഹനീഫ മുന്നിയൂർ, വി.എ. റഹ്മാൻ, സി.കെ അബ്ദു നാസർ, കുന്നത്ത് കുഞ്ഞിമുഹമ്മദ്, അഡ്വ. റജീന പി.കെ., ഖദീജ, രാധ.കെ എന്നിവർ ഭരണസമിതി അം​ഗങ്ങളാണ്.

Sharing is caring!