മഅദിന്‍ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം: 5555 അംഗ സ്വാഗത സംഘം രൂപീകരിച്ചു

മഅദിന്‍ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം: 5555 അംഗ സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം: റമളാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെയും അനുബന്ധ പരിപാടികളുടെയും സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.

സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, പരി മുഹമ്മദ് ഹാജി, കരുവള്ളി അബ്ദുറഹീം, ദുല്‍ഫുഖാറലി സഖാഫി, മുജീബ് റഹ്മാന്‍ വടക്കേമണ്ണ, ഷൗക്കത്തലി സഖാഫി കച്ചേരിപറമ്പ്, സുബൈര്‍ മാസ്റ്റര്‍ കോഡൂര്‍, ഇ എം അസീസ് മൗലവി, സിദ്ധീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ്, അലി അക്ബര്‍ സഖാഫി കടലുണ്ടി നഗരം, അശ്‌റഫ്് സഖാഫി വാക്കാലൂര്‍, ബശീര്‍ സഅദി വയനാട് എന്നിവര്‍ സംബന്ധിച്ചു.

പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി ആത്മീയ വൈജ്ഞാനിക കാരുണ്യ മേഖലകളിലായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി 5555 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

കുഞ്ഞിനെ കൊന്ന് അമ്മയെ റിമാന്റ് ചെയ്ത് കോടതി

ഭാരവാഹികള്‍: ഇ. സുലൈമാന്‍ മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്്‌ലിയാര്‍, കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി(രക്ഷാധികാരികള്‍), സയ്യിദ് അലി ബാഫഖി തങ്ങള്‍ (ചെയര്‍മാന്‍), എ പി അബ്ദുല്‍ കരീം ഹാജി ചാലിയം(ജനറല്‍കണ്‍വീനര്‍), ഈത്തപ്പഴം ബാവ ഹാജി (ഫിനാന്‍സ് സെക്രട്ടറി), കുറ്റൂര്‍ അബ്ദുറഹ്്മാന്‍ ഹാജി (ഗ്ലോബല്‍ കണ്‍വീനര്‍), പി എം മുസ്ഥഫ കോഡൂര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍), വി. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാര്‍ അലി സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍(കോര്‍ഡിനേറ്റേഴ്‌സ്)

Sharing is caring!