വിജയപ്രതീക്ഷയിൽ മുസ്ലിം ലീ​ഗ് സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് ​ഗോദയിലിറങ്ങി

വിജയപ്രതീക്ഷയിൽ മുസ്ലിം ലീ​ഗ് സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് ​ഗോദയിലിറങ്ങി

താനൂർ: വിജയ പ്രതീക്ഷയോടെ മുസ്ലിം ലീ​ഗിന്റെ ജില്ലയിലെ രണ്ട് ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചു. വിവിധ ഭാ​ഗങ്ങളിലായി റോഡ് ഷോ ഒരുക്കിയാണ് പ്രവർത്തകർ സ്ഥാനാർഥികൾക്ക് സ്വീകരണമൊരുക്കിയത്.

ഇന്ന് രാവിലെയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീ​​ഗിന്റെ കേരളത്തിലെ രണ്ട് സീറ്റിലേക്കും തമിഴ്നാട്ടിലെ ഒരു സീറ്റിലേക്കുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മലപ്പുറം പൊന്നാനി സീറ്റുകൾ വെച്ചുമാറി ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്തും എം പി അബ്​ദുസമദ് സമദാനി പൊന്നാനിയിലും മത്സരിക്കുന്നതിന് ധാരണയായി. തമിഴ്നാട്ടിലെ രാമനാഥപുരത്ത് സിറ്റിങ് എം പി നവാസ് ​ഗനിയും മത്സരിക്കും.

1.93 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പൊന്നാനിയിൽ നിന്നും കഴിഞ്ഞ തവണ ഇ ടി മുഹമ്മദ് ബഷീർ മത്സരിച്ച് ജയിച്ചത്. പി വി അൻവറായിരുന്നു എതിർ സ്ഥാനാർഥി. മലപ്പുറത്ത് എസ് എഫ് ഐ ദേശീയ അധ്യക്ഷൻ എം കെ സാനുവിനെതിരെ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അബ്ദു സമദ് സമദാനി വിജയിച്ചത്.

മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന അമ്മ താനൂരിൽ അറസ്റ്റിൽ

ജൂലൈ മാസത്തിൽ ഒഴിവ് വരുന്ന രാജ്യസഭ സീറ്റിൽ ആര് മത്സരിക്കുമെന്ന് പാർട്ടി പിന്നീട് തീരുമാനിക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചു.

Sharing is caring!