ജീവിത ശൈലി രോഗങ്ങള്‍ മുന്നിട്ടിറങ്ങി ജില്ലാ ഭരണകൂടം; മാര്‍ച്ച് ഒന്ന്് മുതല്‍ ആരോഗ്യമുള്ള ഭക്ഷണം
മലപ്പുറം: ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജനകീയ ക്യാംപയിന് ‘നെല്ലിക്ക’ മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കും. ക്യംപയിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്ന് രാവിലെ ഏഴ് മണിക്ക് കോട്ടക്കുന്നില്‍ ജില്ലാ കളക്ടര്‍ വി. ആര്. വിനോദ് നിര്‍വഹിക്കും.
നിലവിലുള്ള ഭക്ഷണ രീതികള്‍ തുടരുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിന് ഹാനീകരമാകുന്ന കൃത്രിമ നിറങ്ങള്‍, അമിതമായ അളവിലുളള ഓയില്‍, ഉപ്പ്, പഞ്ചസാര എന്നിവ കുറവുളള ഭക്ഷണങ്ങള്‍ കൂടി സമാന്തരമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് ‘നെല്ലിക്ക’ ക്യാമ്പയിന് ആരംഭിക്കുന്നത്.
സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ളവരേയും ഒരു പോലെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഭക്ഷണ നിര്‍മാണ രീതിയിലും ഉപയോഗത്തിലും വലിയൊരു മാറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്യാംപയിന് ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്, ഐ.എം.എ, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷന്, ബേക്കേഴ്സ് അസോസിയേഷന്, കേറ്ററേഴ്സ് അസോസിയേഷന്, ട്രോമാകെയര്‍, റസിഡന്റ്സ് അസോസിയേഷന്, യുവജന സന്നദ്ധ സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുക.
പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ; വിദ്യാർത്ഥികൾക്ക് റെക്കോർഡ് ശമ്പളം ഉറപ്പാക്കി ഐയിമര്‍ ബി സ്കൂൾ
ക്യാംപയിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി .ആര്. വിനോദ് അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.സുജിത്ത് പെരേര, ഭക്ഷ്യസുരക്ഷാ നോഡല്‍ ഓഫീസര്‍ പി. അബ്ദുള്‍ റഷീദ്., ബേക്കേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് സിഗോ ബാവ, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് സി എച്ച് അബ്ദുസമദ്, കേരള കേറ്ററേഴ്സ് അസോസിയേഷന് കോ.ഓര്‍ഡിനേറ്റര്‍ സുരേഷ് ഇ. നായര്‍, ജില്ലാ പ്രസിഡന്റ് ഷാജി മഞ്ചേരി, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കേറ്ററേഴ്സ് പ്രസിഡന്റ് സി.പി.അബ്ദുള്‍ ലത്തീഫ്, ട്രോമാകെയര്‍ പ്രതിനിധി പ്രതീഷ്, റസിഡന്റസ് അസോസിയേഷന് പ്രതിനിധി റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]