പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ; വിദ്യാർത്ഥികൾക്ക് റെക്കോർഡ് ശമ്പളം ഉറപ്പാക്കി ഐയിമര്‍ ബി സ്കൂൾ
കൊച്ചി: കേരളത്തിലെ ബിസിനസ് സ്കൂളുകൾക്കിടയിൽ മികച്ച നേട്ടങ്ങൾ നേടി മുന്നേറുകയാണ് കോഴിക്കോട് ആസ്ഥാനമായ ഐയിമര്‍ ബി സ്കൂൾ. സംസ്ഥാനത്ത് തന്നെ ഇതാദ്യമായി സ്വകാര്യ ബി സ്‌കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്പളത്തിലൂടെ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ജോലി നേടി കൊടുക്കുക എന്ന നേട്ടമാണ് സ്കൂൾ സമീപകാലത്ത് നേടിയിരിക്കുന്നത്. പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ സി ടി സിയാണ് ജോലി ലഭിച്ച വിദ്യാർത്ഥികൾക്ക് ലഭിക്കുക. രാജ്യത്ത് തന്നെ എം ബി എ ബിരുദധാരികളുടെ ശരാശരി ശമ്പളത്തിനും ഇരട്ടിയാണ് ഈ തുക എന്ന് ഐയിമര്‍ ബി സ്കൂൾ സ്ഥാപകനും സി ഇ ഒയുമായ മുഹമ്മദ് മോന്‍ പറഞ്ഞു. മികച്ച വിദ്യാഭ്യാസവും പരിശീലന സൗകര്യങ്ങളും നൽകി വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്നതാണ് ഐയിമര്‍ ലക്‌ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായികൾ മികച്ച സംരംഭകർ തുടങ്ങിയവരുമായുള്ള ബന്ധം വഴി ഈ അധ്യയന വർഷം സ്കൂളിലെ 58% ബിരുദധാരികൾക്കും ജോലി ഉറപ്പാക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് തന്നെ ഒരു സ്വകാര്യ ബിസിനസ് സ്കൂളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ₹9.525 പ്രതിവർഷം ശമ്പളത്തോടെ തൊഴിൽ നേടുന്നത് ഇതാദ്യമാണ്. പഠനം പൂർത്തിയാക്കിയ 42% വിദ്യാർത്ഥികൾക്ക് സംരംഭകത്വ അവസരങ്ങളും ഒരുക്കി കൊടുക്കാൻ സ്കൂളിന് ഈ വർഷം കഴിഞ്ഞിട്ടുണ്ട്.
എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം ആത്മഹത്യയെന്ന് നിഗമനത്തില്‍ പൊലീസ്
അക്കാദമികവും തൊഴില്‍പരവുമായവികസനത്തിന് കേരളത്തിലെ ഒരു മുന്‍നിര സ്ഥാപനമെന്നനിലയില്‍ ഐയിമര്‍ ബിസ്‌കൂള്‍ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. ബിബിഎ, എം ബി എപ്രോഗ്രാമുകളോട് കൂടെ ഐയിമര്‍ മുന്നോട്ട് വെക്കുന്ന വര്‍ക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ ലോകോത്തരനിലവാരം പുലര്‍ത്തുന്നതാണ്.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]