നിലപാട് പ്രഖ്യാപിച്ച് മുജാഹിദ് സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി

നിലപാട് പ്രഖ്യാപിച്ച് മുജാഹിദ് സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി

കരിപ്പൂര്‍: ഏറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന മുസ്ലിംസമുദായത്തിന്, വേദ സംഹിതകളില്‍ നിന്നുള്ള വെള്ളിവെളിച്ചത്തിലധിഷ്ഠിതമായ പുതിയൊരു ദിശാബോധത്തിന്റെ പന്ഥാവ് തുറന്നിട്ട് നാലു ദിവസം നീണ്ട മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം കരിപ്പൂരിലെ വെളിച്ചം നഗറില്‍ സമാപനമായി.

വൈകീട്ട് നാലിന് നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകള്‍ ചരിത്രത്തില്‍ നിന്നും വെട്ടിമാറ്റി വര്‍ഗീയ വത്ക്കരിക്കുകയാണെന്നും ചരിത്ര വിദ്യാര്‍ത്ഥികള്‍ ഇത് തിരിച്ചറിയണമെന്നും ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗീയവത്കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമം ഉണ്ടാക്കുന്നത് ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചാണ്. ഇതുവഴി തീവ്ര ദേശീയതയുടെ പേരില്‍ പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഭിന്നിപ്പിന്റെ ശക്തികളെ തിരിച്ചറിയണം. ഭിന്നിപ്പിച്ച് രാഷട്രീയ ലാഭം നേടാനുള്ള ശ്രമമാണ് കേന്ദ്രം ഭരിക്കുന്നവര്‍ ചെയ്യുന്നത്. മനുഷ്യ സാഹോദര്യം ഉറപ്പുവരുത്തണം. അതുവഴി സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സാഹചര്യം സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബൈക്കിൽ നിന്നും തെറിച്ചു വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

സംഘാടന മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ആശയ സമ്പുഷ്ടതയാലും നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചും നാലു നാള്‍ നീണ്ട മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. ആശയ വ്യക്തത പ്രഖ്യാപിച്ചും ഇസ്ലാമിക നവോത്ഥാന പൈതൃകം മനസ്സാ വാചാ കര്‍മണാ നെഞ്ചേറ്റിയും കേരളീയ സമൂഹത്തോട് ബൗദ്ധികമായി സംവദിച്ചുകൊണ്ടാണ് സമ്മേളനത്തിന് വിരാമം കുറിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രസ്ഥാന പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ഇതര മത സഹോദരങ്ങളുടെയും മഹാ പ്രവാഹത്താല്‍ പുളകിതമായ കരിപ്പൂരിലെ വിശാലമായ വെളിച്ചം നഗര്‍ നവോത്ഥാന മുന്നേറ്റത്തിന് പുതിയ ഊര്‍ജം സമ്മാനിച്ചാണ് യാത്ര പറഞ്ഞത്.

സമാപന സമ്മേളനത്തില്‍ നൗഷാദ് കാക്കവയല്‍ ഖുര്‍ആന്‍ പാരായണം നടത്തി. കെ എന്‍ എം മര്‍കസുദഅ്‌വ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ആമുഖഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ഇ കെ അഹമ്മദ്കുട്ടി, ഡോ. ശശി തരൂര്‍ എം പി. ഡോ അബ്ദുറസാഖ് അബു ജസര്‍, പി കെ കുഞ്ഞാലിക്കുട്ടി, എം പി അബ്ദുസസ്സമദ് സമദാനി എം പി, വി പി മുഹമ്മദാലി, എം പി അഹമദ്, സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെ പി സകരിയ്യ, എ അഹമ്മദ്കുട്ടി മദനി, സഹല്‍ മുട്ടില്‍, സി ടി ആയിശ ടീച്ചര്‍, ആദില്‍ നസീഫ്, നദ നസ്റിന്‍, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പി വി കുഞ്ഞിക്കോയ മാസ്റ്റര്‍, ജാഫര്‍ അലി, ടി കെ നൗഫല്‍ എന്നിവരെ ആദരിച്ചു.

ഗ്ലോബല്‍ മീറ്റ്, ഐഡിയ ഓഫ് ഇന്ത്യ, മതേതര ഇന്ത്യയുടെ ഭാവി- ഡയലോഗ്, ഹാര്‍മണി മീറ്റ്, തീം കോണ്‍ഫറന്‍സ്, ബിസിനസ് കോണ്‍ക്ലേവ്, യൂത്ത് ഇനിഷ്യേറ്റിവ്, ഖുര്‍ആന്‍ ഹദീസ് കോണ്‍ഫറന്‍സ്, പണ്ഡിത സമ്മേളനം, ഇസ്ലാമിക് നോളെജ് ഹൗസ്, റൈറ്റേഴ്‌സ് ആന്റ് റിസര്‍ച്ചേഴ്‌സ് കോണ്‍ക്ലേവ്, ഫാമിലി കോണ്‍ഫറന്‍സ്, സ്റ്റുഡന്റ്‌സ് കോണ്‍റഫറന്‍സ്, മനുഷ്യാവകാശ സമ്മേളനം, സോഷ്യല്‍ സര്‍വിസ് കോണ്‍ക്ലേവ്, പൗരാവകാശങ്ങളും മാധ്യമജാഗ്രതയും- മീഡിയ കോണ്‍ഫറന്‍സ്, വിമന്‍സ് മീറ്റ്, എക്‌സ്പാറ്റ് കോണ്‍ഫറന്‍സ്, ഉമ്മത്ത് കോണ്‍ഫറന്‍സ്, ഐഡിയോളജി കോണ്‍ഫറന്‍സ്, ഡിഫറന്റ്‌ലി ഏബ്ള്‍ഡ് കോണ്‍ഫറന്‍സ്, നാഷനല്‍ റിഫോം കോണ്‍ക്ലേവ്, ഇസ്ലാഹി ഹിസ്റ്ററി കോണ്‍ഫറന്‍സ് തുടങ്ങി നാലു ദിവസങ്ങളിലായി 45 സെഷനുകളാണ് വേദിയെ സമ്പന്നമാക്കിയത്.

വഴിക്ക‌ടവിൽ പ്ലസ് ടു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഖുര്‍ആന്‍ സമ്പൂര്‍ണ പഠനവേദി, കാര്‍ഷിക മേള, ദ മെസേജ് എക്‌സിബിഷന്‍, കിഡ്‌സ് പോര്‍ട്ട്, ബുക്‌സ്റ്റാള്‍ജിയ എന്നിങ്ങനെ ഫെബ്രുവരി 4 മുതല്‍ സമ്മേളന സമാപനം വരെ നീളുന്ന അഞ്ച് അനുബന്ധ പരിപാടികള്‍ സമ്മേളനത്തിന്റെ പ്രസക്തിയും പ്രാധാന്യവും പരിഗണനയും വിളിച്ചോതി.

Sharing is caring!