വഴിക്ക‌ടവിൽ പ്ലസ് ടു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

വഴിക്ക‌ടവിൽ പ്ലസ് ടു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍  കണ്ടെത്തി

എടക്കര: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. വഴിക്കടവ് രണ്ടാംപാടം പഴംത്തൊടിക ഷൗക്കത്തലിയുടെ മകള്‍ ഫിദ ഷെറിന്‍ (17) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

എടക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. വഴിക്കടവ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റി. മൃതദേഹം നാളെ പൂവത്തിപൊയില്‍ വലിയ ജുമാമസ്ജിദില്‍ കബറടക്കും. മാതാവ്: താജുന്നീസ. സഹോദരങ്ങള്‍:ഷംന, ഫസിലുറഹ് മാന്‍.

റോഡ് മുറിച്ചുകടക്കവേ വിദ്യാർത്ഥി ബൈക്ക് ഇടിച്ചു മരിച്ചു

Sharing is caring!