പുതുമയുള്ള പദ്ധതികളുമായി മലപ്പുറം മുനിസിപ്പാലിറ്റി ബജറ്റ്
മലപ്പുറം: എണ്ണമറ്റ നവീന ആശയങ്ങളും പദ്ധതികളും ഉൾക്കൊള്ളിച്ച് മലപ്പുറം നഗരസഭയിൽ സമഗ്ര പരിഷ്കരണത്തിന് വഴിതെളിയിക്കുന്ന ബഡ്ജറ്റ് നഗരസഭ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് പാസാക്കി. പരാതി പറയാൻ വേണ്ടി ഓഫീസിലേക്ക് വരുന്ന മുഴുവനാളുകൾക്കും പ്രത്യേക കൗണ്ടറുകൾ വഴി പായസം നൽകുന്ന പരാതി നൽകൂ, പായസം തരാം,കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ മാതൃകയിൽ മുൻസിപ്പൽ തല പൊതുമേഖല സ്ഥാപനം, വലിയങ്ങാടിയുടെ സമഗ്ര പരിഷ്കരണത്തിന് വഴിതെളിയിക്കുന്ന വലിയങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റ് , രാത്രികാലങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി മലപ്പുറത്ത് എത്തുന്നവർക്ക് സമയം ചെലവഴിക്കുന്നതിനും ഭക്ഷണം ഉൾപ്പെടെ ലഭ്യമാക്കുന്ന നൈറ്റ് ലൈഫ് കോർണറുകൾ, മുൻസിപ്പൽ ഭരണസംവിധാനത്തെ കുറിച്ചും, സേവനങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതിന് മുൻസിപ്പൽ ഇൻ്റെൺ ഷിപ്പ് പ്രോഗ്രാം, മുഴുവൻ വിദ്യാർഥികളുടെയും മുഴുവൻ മത്സര പരീക്ഷകളുടെയും ചെലവ് നഗരസഭ വഹിക്കുന്ന ഫീസ് ഫ്രീ മുനിസിപ്പാലിറ്റി, വയോജനങ്ങൾക്ക് വേണ്ടി മാത്രമായി രാജ്യത്തിന് മാതൃകയായി മലപ്പുറം നഗരസഭ സ്ഥാപിച്ച ബഡായി ബസാറുകൾ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കൽ, നഗരസഭയുടെ മുഴുവൻ മേഖലകളിലും ഓപ്പൺ ജിമ്മുകൾ സ്ഥാപിക്കൽ, നഗരസഭ പ്രദേശത്ത് മുഴുവൻ അങ്കണവാടികളും എയർകണ്ടീഷൻ സൗകര്യത്തോടുകൂടി ആക്കുന്ന സ്മാർട്ട് അംഗണവാടി പദ്ധതിയുടെ പൂർത്തീകരണം അങ്ങനെ പ്രാദേശിക ഭരണകൂടങ്ങൾക്കിടയിൽ വിസ്മയകരമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ബഡ്ജറ്റ് ആണ് മലപ്പുറത്ത് അവതരിപ്പിക്കപ്പെട്ടത്. ചെയർമാൻ മുജീബ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ ഫൗസിയ കുഞ്ഞിപ്പു കൊന്നോല ബജറ്റ് അവതരിപ്പിച്ചു.
മൂന്നുവർഷംകൊണ്ട് 56 പദ്ധതികളിലൂടെ 169 കോടി 21 ലക്ഷത്തിന്റെ കേന്ദ്രവിഷ്കൃത പദ്ധതികൾ ഉൾപ്പെടെയുള്ളവർ നേടിയെടുത്ത് മലപ്പുറം നഗരസഭാ പ്രദേശത്ത് നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നഗരസഭയെ കോർപ്പറേഷൻ തലത്തിലേക്ക് എത്തിക്കുന്ന പക്രിയക്ക വഴി വെക്കുമെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ വൈസ് ചെയർപേഴ്സൺ ഫൗസിയ കുഞ്ഞിപ്പു കൊന്നോല പറഞ്ഞു. കേന്ദ്രവിഷ്കൃത പദ്ധതികളുടെ പറുദീസയായി മലപ്പുറത്തെ മാറ്റാൻ നഗരസഭ ചെയർമാൻ മുജീബ് കാടേരിയുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനത്തിനായത് മികച്ച മുന്നേറ്റമാണ് സൃഷ്ടിച്ചതെന്ന് അവർ പറഞ്ഞു. രാജ്യത്ത് നഗരപ്രദേശങ്ങളിലേക്ക് ലഭ്യമായ മുഴുവൻ കേന്ദ്ര പദ്ധതികളും പ്രാവർത്തികമാക്കിയ ഏക നഗരസഭയായി മലപ്പുറത്തെ മാറ്റാൻ കഴിഞ്ഞത് മികച്ച ഭരണസംവിധാനത്തിന്റെ ഫല പ്രാപ്തിയാണെന്നും അവർ പറഞ്ഞു. കൗൺസിലിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ പ്രതിപക്ഷം ഉന്നയിച്ച ഭേദഗതികൾ കൂടി ഉൾപ്പെടുത്തി ഐക്യകണ്ഠ്യേനയാണ് ബഡ്ജറ്റിന് കൗൺസിൽ അംഗീകാരം നൽകിയത്. പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ അംഗീകരിക്കുന്ന തരത്തിലേക്ക് നഗരസഭ ഭരണത്തെ മാറ്റാൻ കഴിയുക വഴി പുതിയ മാതൃകകളാണ് സൃഷ്ടിക്കുന്നതെന്ന് ചർച്ചയിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു.
ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൗൺസിൽ ഹാളിൽ നടന്ന ചർച്ചയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ സക്കീർ ഹുസൈൻ, പി കെ അബ്ദുൽ ഹക്കീം, മറിയുമ്മ ഷെരീഫ് കോണോത്തൊടി, സിപി ആയിശാബി ,പ്രതിപക്ഷനേതാവ് ഒ.സഹദേവൻ, കൗൺസിലർമാരായ അബ്ദുൽ ഹമീദ് പരി, സി.കെ സഹീർ, ഷാഫി മൂഴിക്കൽ, സജീർ കളപ്പാടൻ, കെ.പി.എ ശരീഫ്, സുഹൈൽ ഇടവഴിക്കൽ, നാണത്ത് സമീറ മുസ്തഫ, ഖദീജ മുസ്ലിയാരകത്ത്, നാജിയ ശിഹാർ, റസീന സഫീർ ഉലുവാൻ, ആമിന അഷറഫ് പാറച്ചോടൻ, ബിനു രവി, ജംഷീന ഉരുണിയൻപറമ്പിൽ, മിസ്‌ന കിളിയണ്ണിൽ, ഫാത്തിമ സുഹ്റ അയമു, സി.സുരേഷ് മാസ്റ്റർ, സി.എച്ച് നൗഷാദ്, എ.പി ശിഹാബ്, റിനു സമീർ, ജുമൈല ജലീൽ, ഇ.പി സൽമ ടീച്ചർ, ശിഹാബ് മൊടയങ്ങാടൻ, ആയിഷാബി ഉമ്മർ, സി.ഷിജു , രത്നം.വി, കെ.ടി രമണി, വിജയലക്ഷ്മി ടീച്ചർ, സമദ് ഉലുവാൻ,ജയശ്രീ രാജീവ്, ഷബീർ പി.എസ്.എ, എന്നിവർ പ്രസംഗിച്ചു.
RECENT NEWS
മഞ്ഞപ്പിത്തം ബാധിച്ച് വണ്ടൂരിലെ വിദ്യാർഥി മരിച്ചു
വണ്ടൂർ: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് രണ്ട് [...]