കരിപ്പൂരിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 1.43 കിലോ സ്വർണം പിടികൂടി

കരിപ്പൂരിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 1.43 കിലോ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 80 ലക്ഷത്തിന്റെ സ്വർണം പിടികൂടി. അബുദാബിയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്നിറങ്ങിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനി ഷമീറ(45)യിൽ നിന്നാണ് സ്വർണം പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 1.34 കിലോഗ്രാം സ്വർണ്ണം പൊലീസ് പിടികൂടിയത്. ഷമീറയിൽ നിന്നും സ്വർണം വാങ്ങാൻ വിമാനത്താവളത്തിന് പുറത്ത് കുന്നമംഗലം സ്വദേശികളായ റിഷാദ് (38), ജംഷീർ (35) എന്നിവർ എത്തിയിരുന്നു. ഇവരെയാണ് പൊലീസ് ആദ്യം പിടികൂടിയത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷമീറയെ പിടികൂടി കസ്റ്റഡിയിലെടുത്തത്. ദേഹപരിശോധനയിലാണ് വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. മൂന്ന് പാക്കറ്റ് സ്വർണമാണ് പിടിച്ചെടുത്തത്.

പ്ലാസ്റ്റിക് ഷെഡുകളിൽ ദുരിത ജീവിതം നയിക്കുന്ന ആദിവാസികളെ സന്ദർശിച്ച് സബ് ജഡ്ജി

Sharing is caring!