ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് വിനോദയാത്രയൊരുക്കി സ്കൂള്‍ പി.ടി.എ.
മലപ്പുറം: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് അവിസ്മരണീയമായ വിനോദയാത്രയൊരുക്കി സ്കൂള്‍ പി.ടി.എ. കമ്മിറ്റി. ഹൈസ്കൂളിലെയും ഹയര്‍സെക്കന്‍ഡറിയിലെയും വിദ്യാര്‍ഥികള്‍ നടത്തുന്ന ചെറുതും വലുതുമായ പഠനയാത്രകളില്‍ കൂട്ടുകൂടാനാവാത്ത പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പി.ടി.എ. സൗജന്യ യാത്രയൊരുക്കിയത്.
ഭിന്നശേഷിക്കാരായ മുപ്പതോളം വിദ്യാര്‍ഥികള്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും ഏകദിന യാത്രയില്‍ പങ്കാളികളായി. തിരൂര്‍ നൂര്‍ ലൈക്ക് ഉദ്യാനം, കൂട്ടായി ബീച്ച് എന്നിവടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍, എം.ടി.എ. പ്രസിഡന്റ് കെ. ഹാരിഫ റഹ്മാന്, വൈസ് പ്രസിഡന്റ് പി. മൈസൂണ്‍, കമ്മിറ്റിയംഗം വി. ജുമൈലത്ത്, അധ്യാപകരായ കെ.പി. സുനില്‍, സി.പി. സഫ് വാന്‍, ആതിര വിജയന്, പി.ടി. സലീന, സ്കൂളിലെ ജീവനക്കാരായ വി.പി. ഹംസ, ഇസ്മായീല്‍ പൊന്മള തുടങ്ങിയവര്‍ യാത്രക്ക് നേതൃത്വം നല്കി.
വടകരയിൽ രണ്ടു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).