പെന്നാനി അഴിമുഖത്തെ ബോട്ട് സര്‍വീസിന് നിയന്ത്രണം വേണമെന്ന് തഹസില്‍ദാര്‍
പൊന്നാനി: അഴിമുഖത്തെ ബോട്ട് സര്‍വീസ് നിയന്ത്രണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്കി. ലൈസന്‍സില്ലാത്ത എന്ജിന് ഡ്രൈവര്‍ ബോട്ട് ഓടിക്കുന്നതും അമിതമായി യാത്രക്കാരെ കുത്തിക്കയറ്റുന്നതും സമയ പരിധി കഴിഞ്ഞും ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതും ശ്രദ്ധയില്‍പെട്ടത് ചൂണ്ടിക്കാട്ടിയാണ് തഹസില്‍ദാര്‍ കലക്ടര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഉല്ലാസ ബോട്ട് സര്‍വീസ് നിയന്ത്രണ വിധേയമാക്കുന്നതിന് പൊലീസിന്റെയും തുറമുഖ വകുപ്പിന്റെയും അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.
നിലവില്‍ പൊലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല. താനൂരില്‍ അപകടമുണ്ടാകുന്നതിനു മുന്‍പ് തന്നെ ബോട്ട് സര്‍വീസുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസിന്റെ ഇടപെടലുണ്ടാകണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം പൊലീസ് വകവച്ചിരുന്നില്ല. ഇപ്പോഴും ബോട്ട് സര്‍വീസുകളുടെ നിയന്ത്രണവും പരിശോധനയും തങ്ങളുടെ പരിധിയില്‍പ്പെടുന്നതല്ലെന്ന നിലപാടിലാണ് പൊലീസ്. കോഴിക്കോട് പോര്‍ട്ട് ഓഫിസറുടെ നിര്‍ദേശപ്രകാരം രണ്ട് തവണ പൊന്നാനിയില്‍ പരിശോധന നടന്നപ്പോഴും ലൈസന്‍സില്ലാത്ത എന്ജിന് ഡ്രൈവര്‍ ബോട്ട് ഓടിക്കുന്നത് കയ്യോടെ പിടികൂടിയിരുന്നു.
മോഡല്‍ പരീക്ഷയ്ക്ക് ഫീസ് ഈടാക്കുന്ന നടപടിയില്‍ കെ എസ് യു, എം എസ് എഫ് പ്രതിഷേധം
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]