മോഡല്‍ പരീക്ഷയ്ക്ക് ഫീസ് ഈടാക്കുന്ന നടപടിയില്‍ കെ എസ് യു, എം എസ് എഫ് പ്രതിഷേധം

മോഡല്‍ പരീക്ഷയ്ക്ക് ഫീസ് ഈടാക്കുന്ന നടപടിയില്‍ കെ എസ് യു, എം എസ് എഫ് പ്രതിഷേധം

മലപ്പുറം: ഈ അദ്ധ്യായനെ വര്‍ഷത്തെ എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയിലെ ചോദ്യപേപ്പറിന് വിദ്യാര്‍ത്ഥികളില്‍ നിന്നും 10 രൂപ ഈടാക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫും കെ എസ് യുവും ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. ഡി.ഡി.ഇ ഓഫീസര്‍ക്ക് വേണ്ടി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഓഫീസര്‍ അശ്‌റഫ് പരാതി ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പിരിച്ചുകൊണ്ട് നടത്തുന്ന ഇത്തരം കാര്യങ്ങള്‍ വിദ്യാഭ്യാസ അവകാശ നിഷേധമാണെന്ന് എം.എസ്.എഫ് വിലയിരുത്തി.

എം.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഫാരിസ് പൂക്കോട്ടൂര്‍, സംസ്ഥാന കമ്മിറ്റി അംഗം അഖില്‍ ആനക്കയം, മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ: ജസീല്‍ പറമ്പന്‍, മണ്ഡലം സെക്രട്ടറിമാരായ ആഷിക് പള്ളിമുക്ക്, അഡ്വ: സുഹൈല്‍ പറമ്പേങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതിഷേധവുമായെത്തിയെ കെ എസ് യു പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമായി. പ്രതിഷേധക്കാര്‍ക്ക് സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍,കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ ആദില്‍ കെകെബി,കെ.എസ്.യു സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.സുദേവ്, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് റാഷിദ് പുതുപൊന്നാനി, ഷാനിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സമസ്തയെ ആരും തകർക്കില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

കെ.എസ്.യു പ്രവര്‍ത്തകന്‍ നിയാസിന് കൈക്ക് സാരമായ പരിക്ക് പറ്റി. ഈ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് ഇ.കെ അന്‍ഷിദ് അറിയിച്ചു.

 

 

Sharing is caring!