കാസർകോട് ട്രെയിനിൽ നിന്നും വീണ് വയനാട് സ്വദേശിനി മരിച്ചു
ബേക്കല്‍: നേത്രാവതി എക്സ്പ്രസില്‍നിന്ന് പാളത്തിലേക്ക് തെറിച്ചു വീണ് വയനാട് സ്വദേശിനിയായ യുവതി മരിച്ചു. കല്‍പ്പറ്റ കാവുംമന്ദം മഞ്ചുമലയില്‍ വീട്ടില്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. കാസര്‍കോട് പള്ളിക്കര മാസ്തിഗുഡ്ഡ റെയില്‍വേ ഗേറ്റില്‍ നിന്നും 200 മീറ്റര്‍ മാറി യുവതിയെ പാളത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് അപകടം നടന്നത്.
നേത്രാവതി എക്സപ്രസ് ഈ വഴി കടന്ന് പോയ ശേഷം തീവണ്ടിയില്‍ നിന്നും ഒരാള്‍ വീണിട്ടുണ്ടെന്ന് കാസര്‍കോട് റെയില്‍വേ പോലീസ് രാത്രി 10 മണിയോടെ ബേക്കല്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് എസ്.ഐ. കെ.ശ്രീജേഷിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പാളങ്ങള്‍ക്കിടയില്‍ അബോധാവസ്ഥയിലായിരുന്ന യുവതിയെ കണ്ടെത്തിയത്. തലയ്ക്കും മുഖത്തിനും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ ഐശ്വര്യയെ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുവതിയെ കണ്ടെത്തിയ സ്ഥലത്തിനടുത്ത് നിന്നും ലഭിച്ച ഹാന്റ്ബാഗും പഴ്‌സും പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. കോഴിക്കോട് ഒരു സ്ഥാപനത്തില്‍ എച്ച്.ആര്‍.മാനേജര്‍ ആയി ജോലി ചെയ്യുകയാണ് ഐശ്വര്യ. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മഞ്ചുമലയില്‍ എ.വി. ജോസഫ്(ജോയി)യുടേയും മോളിയുടേയും മകളാണ്. സഹോദരി: അക്സ.
അഖില കേരള മിക്സ് ബോകസിങ് ചാമ്പ്യന്‍ഷിപ്പില്‍ മഅ്ദിന്‍ ഇര്‍ഷാദ് സ്‌കൂളിന് ഉജ്ജ്വല വിജയം
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.