അഖില കേരള മിക്സ് ബോകസിങ് ചാമ്പ്യന്‍ഷിപ്പില്‍ മഅ്ദിന്‍ ഇര്‍ഷാദ് സ്‌കൂളിന് ഉജ്ജ്വല വിജയം

അഖില കേരള മിക്സ് ബോകസിങ് ചാമ്പ്യന്‍ഷിപ്പില്‍ മഅ്ദിന്‍ ഇര്‍ഷാദ് സ്‌കൂളിന് ഉജ്ജ്വല വിജയം

മലപ്പുറം: കേരള സ്റ്റേറ്റ് മിക്സ് ബോക്‌സിങ് അസോസിയേഷന്‍ ചെറുപ്പുളശ്ശേരിയില്‍ വെച്ച് നടത്തിയ സ്റ്റേറ്റ് മിക്സ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തൃപ്പനച്ചി മഅ്ദിന്‍ ഇര്‍ഷാദ് സ്‌കൂളിന് 4 ഗോള്‍ഡ് മെഡല്‍. ജൂനിയര്‍ കാറ്റഗറിയില്‍ മുഹമ്മദ് മുഅത്തിബ് മലിക്കന്‍, സിനാന്‍ മങ്ങാടന്‍ എന്നിവര്‍ യഥാക്രമം 80kg, 42 kg വിഭാഗത്തിലും സബ്ജൂനിയര്‍ കാറ്റഗറിയില്‍ മുഹമ്മദ് സിനാന്‍ മുഹമ്മദ് റാസി എന്നിവര്‍ യഥാക്രമം 35kg, 40kg വിഭാഗത്തിലും സ്വര്‍ണം നേടി.

നാലുപേരും ജനുവരി 28, 29, 30 ദിവസങ്ങളില്‍ മുംബൈയില്‍ വെച്ച് നടക്കുന്ന ഓള്‍ ഇന്ത്യ മിക്‌സ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. മെഡല്‍ നേടിയ വിദ്യാര്‍ത്ഥികളെ മഅദിന്‍ ഇര്‍ഷാദ് സ്‌കൂള്‍ മാനേജ്‌മെന്റ് അഭിനന്ദിച്ചു.

കേരളത്തിന്റെ മനം കവർന്ന മലപ്പുറത്തെ കുഞ്ഞു മെസി

 

 

Sharing is caring!