കേരളത്തിന്റെ മനം കവർന്ന മലപ്പുറത്തെ കുഞ്ഞു മെസി

കേരളത്തിന്റെ മനം കവർന്ന മലപ്പുറത്തെ കുഞ്ഞു മെസി

തിരൂർ: റെസാരിയോ തെരുവെന്ന വിലാസത്തിനപ്പുറത്തേക്ക് വളർന്ന് പന്തലിച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. അദ്ദേഹത്തോടുള്ള ആരാധന പലപ്പോഴും വൈകാരികാമാറുണ്ട് ആരാധകർക്ക്. അത്തരത്തിലൊരു വൈകാരിക പ്രകടനമായിരുന്നു കൂട്ടായി സ്വദേശി ഐതൂന്റെ പുരയ്ക്കൽ മൻസൂറിന്റെയും. തനിക്കും പ്രിയതമ സഫീല നസ്റിനും കഴിഞ്ഞ ആ​ഗസ്റ്റ് മാസം പിറന്ന കുഞ്ഞിന് എ പി ലയണൽ മെസ്സിയാണ് ഇവർ പേരിട്ടത്.

ആഗസ്റ്റ് നാലിനാണ് കുഞ്ഞു മെസ്സി പിറന്നത്. സൂപ്പർതാരം മെസിയുടെ കടുത്ത ആരാധകനായ മൻസൂറിന് കുഞ്ഞിനിടാൻ മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. പിന്തുണയുമായി സഫീല നസ്റിനും ഒപ്പം നിന്നതോടെ ലയണൽ മെസ്സി എന്ന് പേര് നൽകുകയും ചെയ്തു. മെസ്സി ആരാധന കടുത്താണ് പേരിട്ടതെങ്കിലും വൻ വിമർശനങ്ങളാണ് പലയിടത്തുനിന്നും കേട്ടത്.

എരമം​ഗലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

എന്നാൽ പിന്തുണയുമായി കൂട്ടുകാർ കൂടി എത്തിയതോടെയാണ് മൻസൂറിന് ആശ്വാസമായത്. നീലയും വെള്ളയും കലർന്ന അർജൻറീന ജഴ്‌സി അണിഞ്ഞ കുഞ്ഞു മെസ്സിയുടെ ചിത്രങ്ങളും ജനന സർട്ടിഫിക്കറ്റും സമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്. മകൻ വളർന്നു വലുതായ ശേഷം അവന് വേണമെങ്കിൽ പേരു മാറ്റിക്കോട്ടെയെന്നാണ് മൻസൂർ പറയുന്നത്. കുടാതെ നല്ലൊരു ഫുട്ബോൾ കളിക്കാരനായി ലയണൽ മെസ്സിയെ വളർത്തിയെടുക്കണമെന്നും ഈ പിതാവ് ആഗ്രഹിക്കുന്നു. സൗദിയിലെ ഒരു കമ്പനിയിൽ ജീവനക്കാരനാണ് മൻസൂർ. താനൂരിലെ ഉമ്മയുടെ വീട്ടിലാണ് ലയണൽ മെസി ഇപ്പോഴുള്ളത്.

Sharing is caring!