കെ എം സി സി നേതാവ് മക്കയിൽ മരിച്ചു

കെ എം സി സി നേതാവ് മക്കയിൽ മരിച്ചു

മക്ക: ജുനൂബിയ കെഎംസിസിസി നേതാവും ഹജ്ജ് സേവന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന എറണാകുളം വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ വെച്ച് മരിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് സുബഹി നമസ്‌കാരത്തിന് ശേഷം ഭാര്യയുമായി സംസാരിച്ചിരിക്കെ കുഴഞ്ഞു വീണ യൂനുസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ ഐസിയു വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

മരണത്തിലും വേർപിരിയാത്ത സുഹൃത്തുക്കൾക്ക് വിടനൽകി തലക്കളത്തൂർ ​ഗ്രാമം

Sharing is caring!