മരണത്തിലും വേർപിരിയാത്ത സുഹൃത്തുക്കൾക്ക് വിടനൽകി തലക്കളത്തൂർ ഗ്രാമം
തിരൂർ: വാഹന അപകടത്തില്‍ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ യുവാക്കള്‍ക്ക് തലക്കടത്തൂര്‍ ഗ്രാമം കണ്ണീരോടെ വിട നല്‍കി. പടിഞ്ഞാക്കര മദ്രസ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തലക്കടത്തൂര്‍ സ്വദേശികളായ ഇര്‍ഫാനും മൃദുലുമാണ് ബൈക്ക് മതിലിലിടിച്ച് മരണപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ഇരുവരും സഞ്ചരിച്ച് ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച്ച മിനുറ്റുകളുടെ ഇടവേളകളിലായിരുന്നു ഇരുവരുടേയും മരണം. ഡി വൈ എഫ് ഐ പ്രവർത്തകരാണ് ഇരുവരും.
താനാളൂരിൽ യുവാവ് മുൻ ഭാര്യയേയും മാതാപിതാക്കളേയും വധിക്കാൻ ശ്രമിച്ചു
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




