ദോഹയിൽ കോഴിക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ദോഹ: കോഴിക്കോട് അരയിടത്തുപാലം സ്വദേശിയെ ദോഹയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാറച്ചോട്ടിൽ സുബീഷി(44)നെയാണ് ദോഹ നുഐജയിൽ താമസ സ്ഥലത്തിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നുഐജയിൽ ഹിലാൽ ഓട്ടോ ഇലക്ട്രിക്കൽ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.
ഭാര്യയുമായി ബന്ധം വേർപെടുത്തിയ സുബീഷിന് ഒരു മകനുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി രംഗത്തുണ്ട്.
താനാളൂരിൽ യുവാവ് മുൻ ഭാര്യയേയും മാതാപിതാക്കളേയും വധിക്കാൻ ശ്രമിച്ചു
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി