​ഗുഡ്സ് ഓട്ടോയിൽ നിന്നും തെറിച്ച് വീണ് നാലു വയസുകാരൻ മരിച്ചു

​ഗുഡ്സ് ഓട്ടോയിൽ നിന്നും തെറിച്ച് വീണ് നാലു വയസുകാരൻ മരിച്ചു

കോട്ടക്കൽ: ഒതുക്കുങ്ങലിൽ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണു അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു. ഇന്ന് വൈകുന്നേരം ആണ് സംഭവം. സ്വന്തം വീട്ടിൽ നിന്നും ബന്ധുവിനൊപ്പം പൊന്മളയിലെ മാതാവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

മാവേലി കുണ്ട് സ്വദേശി തട്ടാരതൊടി അബ്ദുൽ റഷീദിന്റെ മകൻ റയ്യാൻ റാഫി (5)ആണ് മരണപ്പെട്ടത്. ഗുഡ്‌സ് ഓട്ടോയുടെ മുന്നിലിരുന്ന് പോകുന്നതിനിടെ അബദ്ധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു തലയടിച്ചു വീഴുകയായിരുന്നു. ഉടനെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്-ഫാത്തിമ സൂറ. സഹോദരങ്ങൾ- റബീഹുൽ റഷാദ്, റിഷാദ്.

സഹോദരനൊപ്പം നീന്തൽ പരിശീലനത്തിനെത്തി വിദ്യാർഥി മുങ്ങി മരിച്ചു

Sharing is caring!