സഹോദരനൊപ്പം നീന്തൽ പരിശീലനത്തിനെത്തി വിദ്യാർഥി മുങ്ങി മരിച്ചു
വണ്ടൂർ: സഹോദരനോടൊപ്പം നീന്തല്‍ കുളത്തില്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുറ്റിയില്‍ പുളിശ്ശേരിയിലെ വാളശേരി ഫൈസല്‍ ബാബുവിന്റെ മകന്‍ മുഹമ്മദ് കെന്‍സ് (17) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴര മണിയോടെ നടുവത്ത് തിരുവമ്പാടിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള നീന്തല്‍ കുളത്തില്‍ വെച്ചാണ് അപകടം.സഹോദരനോടൊപ്പം നീന്തല്‍ പരിശീലനത്തിനെത്തിയ കെന്‍സ് നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. സഹോദരന്‍ ബഹളം വെച്ചു നീന്തല്‍കുളം ഉടമയെ വിളിച്ചു വരുത്തിയാണ് കെന്‍സിനെ പുറത്തെടുത്തത്. വണ്ടൂര്‍ ബോയ്‌സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍. വണ്ടൂര്‍ പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ദുരൂഹ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു, സുഹൃത്തുക്കൾ കസ്റ്റഡിയിൽ
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).