ഭർതൃ വീട്ടിലെ യുവതിയുടെ മരണം ​ഗാർഹിക പീഢനം മൂലമെന്ന് പരാതി

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ​ഗാർഹിക പീഢനം മൂലമെന്ന് പരാതി

കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്.

ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഷെബിനയുടെ ഭര്‍ത്താവ് ഹബീബിന്റെ ഉമ്മയും പെങ്ങളും യുവതിയെ മര്‍ദിച്ചിരുന്നതായി നേരത്തേ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

ഭർതൃമാതാവിൻ്റെയും ഭർതൃ സഹോദരിയുടെയും നിരന്തര പീഡനമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബം എടച്ചേരി പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഉംറ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി അപകടത്തിൽ തുവ്വൂർ സ്വദേശി മരിച്ചു

Sharing is caring!