ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി

കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡി​ഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.

എയർപോർട്ടിന് പുറത്ത് എത്തിയതോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ധരിച്ച ഷർട്ടിൻ്റെ കയ്യിൽ മടക്കി വെച്ചാണ് സലീം 330 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും പിടികൂടിയ സ്വർണം പോലീസിനും സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

നിലമ്പൂർ-ഷൊർണൂർ പാതയിൽ ടി ടി ഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന നടത്തിയ യുവാവ് പിടിയിൽ

Sharing is caring!