നിലമ്പൂർ-ഷൊർണൂർ പാതയിൽ ടി ടി ഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന നടത്തിയ യുവാവ് പിടിയിൽ
![നിലമ്പൂർ-ഷൊർണൂർ പാതയിൽ ടി ടി ഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന നടത്തിയ യുവാവ് പിടിയിൽ](https://cdn.statically.io/img/malappuramlife.com/wp-content/uploads/2023/12/TTE.jpeg)
നിലമ്പൂർ: ഷൊർണൂർ – നിലമ്പൂർ പാതയിൽ സർവീസ് നടത്തുന്ന തീവണ്ടികളിൽ ടി ടി ഇ ചമഞ്ഞ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് പിടിയിലായി. മങ്കട വേരുംപുലാക്കൽ പാറക്കൽ വീട്ടിൽ മുഹമ്മദ് സുൽഫിക്കർ (28) ആണ് ആർ പി എഫിന്റെ പിടിയിലായത്.
റെയിൽവേയുടെ വ്യാജ ഐ ഡി കാർഡ് കാണിച്ച് ഏതാനും ദിവസങ്ങളായി ഇയാൾ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചുവരുകയായിരുന്നു.നിലമ്പൂർ ആർ പി എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ ചെറുകരയ്ക്കും അങ്ങാടിപ്പുറത്തിനും ഇടയ്ക്കുവെച്ചാണ് സുല്‍ഫിക്കറിനെ പിടികൂടിയത്. കമ്പ്യൂട്ടർ ഉപയോഗിച്ച് ഐ ഡി കാർഡ് സ്വയം നിര്‍മിക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
![](https://malappuramlife.com/wp-content/uploads/2024/07/Manjalamkuzhi-Ali.jpg)
ഡിഗ്രി വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ സ്ത്രീകൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കി മഞ്ഞളാംകുഴി അലി
മലപ്പുറം: ഡിഗ്രി വിദ്യാഭ്യാസം പാതിയിലുപേക്ഷിക്കേണ്ടി വന്ന മങ്കട മണ്ഡലത്തിലെ വനിതകള്‍ക്ക് അവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് അവസരമൊരുങ്ങുന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ നേതൃത്വത്തില്‍ രാമപുരത്തെ ജെംസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ [...]