നിലമ്പൂരിലെ ആദിവാസി വികസനത്തിന് സമഗ്ര പദ്ധതി നടപ്പാക്കുമെന്ന ജില്ലാ കലക്ടർ
നിലമ്പൂർ: നിലമ്പൂരിലെ ആദിവാസി വികസനത്തിന് സമഗ്ര പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ ഭരണകൂടം മുന്‍കയ്യെടുക്കുമെന്ന് ജില്ലാ കലക്ടര്‍ വി.ആര് വിനോദ് പറഞ്ഞു. നബാര്‍ഡ് ധനസഹായത്തോടെ ജന്‍ ശിക്ഷണ്‍ സന്സ്ഥാന് നടപ്പിലാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതിയുടെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ മാനേജ്മന്റ് കമ്മിറ്റിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . പട്ടികവര്‍ഗ കോളനികളില്‍ വിവിധ വകുപ്പുകളും , ഏജന്‍സികളും നടപ്പിലാക്കുന്ന പദ്ധതികള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കാനും സുതാര്യതയും ഗുണഭോക്തൃ പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കും. ഇതിലേക്കായി ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും.
എം.പി ഫണ്ട് ഉപയോഗിച്ച് കണ്ണംകുണ്ട് കോളനിയില്‍ ജലസേചനത്തിന് 15 ലക്ഷവും, നെടുങ്കയത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കാനായി 10 ലക്ഷവും, പാട്ടക്കരിമ്പ് കോളനിയില്‍ കുടിവെള്ളം , തെരുവുവിളക്കുകള്‍ എന്നിവക്കായി 35 ലക്ഷവും എം.പി. ഫണ്ടില്‍ നിന്ന് അനുവദിച്ചതായി പി.വി. അബ്ദുള്‍ വഹാബ് എം.പി പറഞ്ഞു. സമഗ്ര ആദിവാസി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലമ്പൂരിലെ എണ്ണൂറോളം കുടുംബങ്ങള്‍ക്ക് സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് നബാര്‍ഡ് ധനസഹായം ഉപയോഗിക്കുന്നത് .
ഒമാനിൽ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
പദ്ധതിയുടെ ഭാഗമായി ആദിവാസികള്‍ ആരഭിച്ച ഗോത്രാമൃത് കമ്പനി പുറത്തിറക്കിയ അടവി ബ്രാന്‍ഡ് തേന്‍ ജെ എസ് എസ് ചെയര്മാന് പി.വി. അബ്ദുള്‍ വഹാബ് എം.പി ജില്ലാ കളക്ടര്‍ക്ക് കൈമാറി. ആദിവാസി യുവതീ-യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനായി കോഴിക്കോട് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി സഹകരിച്ച് പരിശീലന പരിപാടികള്‍ ആരംഭിക്കും. മാര്‍ച്ചിന് മുമ്പ് മുഴുവന്‍ ആദിവാസികള്‍ക്കും ആട് വിതരണം പൂര്‍ത്തിയാക്കും.
നിലമ്പൂരില്‍ തേന്‍ മ്യൂസിയം സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കുന്നതിന് ജില്ലാ ഭരണകൂടം മുന്‍കയ്യെടുക്കും . ഇതിലേക്ക് ആവശ്യമായ ഫണ്ട് എം.പി ഫണ്ടില്‍ നിന്നും നല്‍കും. ജന്‍ ശിക്ഷണ്‍ സന്സ്ഥാന് , ഐ ആര് ടി സി എന്നീ ഏജന്‍സികള്‍ വഴിയാണ് നബാര്‍ഡ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.
മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം
നബാര്‍ഡ് ജില്ലാ മാനേജര്‍ എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. ജെ എസ് എസ് ചെയര്മാന് പി.വി.അബ്ദുള്‍ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ വി. ആര് വിനോദ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. തങ്കമ്മു, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജിഷ .സി, പി. ഉസ്മാന് , ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ. ഒ .അരുണ്‍ , കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് , ജെ എസ് എസ് ഡയറക്ടര്‍ വി.ഉമ്മര്‍ കോയ , മഹിളാ സമഖ്യ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റജീന .എം, പി.ജി. വിജയകുമാര്‍ , ആര് സതീഷ്, നിഖില്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു. വിവധ വകുപ്പ് മേധാവികള്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
RECENT NEWS
ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ
മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [...]