ഒമാനിൽ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം മുന്നിയൂർ സ്വദേശി മരിച്ചു. മുന്നിയൂർ ആലും ചോട് സ്വദേശി തട്ടാംഞ്ചേരി യൂനുസ് (40) ആണ് മരിച്ചത്. നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപത്തുവച്ചാണ് യൂനുസിന്‍റെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്.
അപകടത്തിൽ പക്ഷാഘാതം സംഭവിച്ച യൂനുസ് സുൽത്താൻ ഖബൂസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. 2007 മുതൽ സലാലയിൽ ഉണ്ട്. മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ സഹല. മൂന്ന് മക്കളുണ്ട്. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പള്ളിക്ക് മുന്നിൽ നിറുത്തിയിട്ടിരുന്ന ബൈക്ക് കവർന്ന മോഷ്ടാവ് അറസ്റ്റിൽ
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




