പള്ളിക്ക് മുന്നിൽ നിറുത്തിയിട്ടിരുന്ന ബൈക്ക് കവർന്ന മോഷ്ടാവ് അറസ്റ്റിൽ

പള്ളിക്ക് മുന്നിൽ നിറുത്തിയിട്ടിരുന്ന ബൈക്ക് കവർന്ന മോഷ്ടാവ് അറസ്റ്റിൽ

താനാളൂർ: താനാളൂരിലെ പള്ളി വളപ്പില്‍ രാത്രി നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവര്‍ന്ന യുവാവ് അറസ്റ്റില്‍. പൈനാട്ട് വീട്ടില്‍ നൗഫൽ(23)നെയാണ് താനൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്തും സംഘവും പിടികൂടിയത്.

താനാളൂര്‍ ജലാലിയ മസ്ജിദിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കഴിഞ്ഞ മാസം 19നായിരുന്നു കാണാതായത്. നടന്നെത്തിയ യുവാവ് പള്ളിവളപ്പില്‍ നിന്ന് ബൈക്ക് ഉരുട്ടി പുറത്തെത്തിക്കുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. നിരവധി തവണ കവര്‍ച്ചാ കേസുകളില്‍ പിടിയിലായിട്ടുള്ളയാളാണ് നൗഫലെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമായിരുന്നു ടീ ഷര്‍ട്ടും പാന്റും ധരിച്ചെത്തി നൗഫല്‍ ബൈക്ക് കവര്‍ന്നത്.

യുവാവ് ബൈക്കുമായി കടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.താനാളൂര്‍ -വൈലത്തൂര്‍ റോഡിലുള്ള ജലാലിയ മസ്ജിദിലെ മുദരിസ് അബ്ദുല്‍ അസീസ് അഹ്സനി ഉപയോഗിക്കുന്ന ബൈക്കായിരുന്നു മോഷണം പോയത്. 19ന് രാത്രി 11 മണിയോടെ പള്ളി വളപ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. നേരം പുലര്‍ന്നപ്പോഴേക്ക് ബൈക്ക് നഷ്ടമായി. സഹോദരന്‍ അബ്ദുല്‍ബാരിയുടെ പേരിലുള്ള ബൈക്ക് അസീസ് അഹ്സനിയാണ് ഉപയോഗിക്കുന്നത്.

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെതിരെ ദാറുൽ ഹുദ, സുന്നത്ത് ജമാഅത്തിന് വിരുദ്ധം

സംഭവ ദിവസം ബൈക്കിന്റെ ചാവി വാഹനത്തില്‍ മറന്ന് വെച്ചിരുന്നു. പള്ളി വളപ്പില്‍ നിന്ന് ബൈക്ക് തള്ളി പുറത്തെത്തിക്കുന്ന ദൃശ്യങ്ങളുള്‍പ്പടെ സി.സിടി.വിയിലുണ്ടായിരുന്നു. സംഭവ ദിവസം നൗഫല്‍ വട്ടത്താണിക്കടുത്ത ഫര്‍ണ്ണിച്ചര്‍ കടയില്‍ കവര്‍ച്ചക്ക് ശ്രമിക്കുന്ന സി.സി ടി.വി ദൃശ്യവും പുറത്ത് വന്നിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!