മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെതിരെ ദാറുൽ ഹുദ, സുന്നത്ത് ജമാഅത്തിന് വിരുദ്ധം

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെതിരെ ദാറുൽ ഹുദ, സുന്നത്ത് ജമാഅത്തിന് വിരുദ്ധം

തിരൂരങ്ങാടി: കോഴിക്കോട് നടക്കുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെതിരെ ദാറുല്‍ ഹുദ ഇസ്ലാമിക യൂണിവേഴ്സിറ്റി. സർവകലാശാലയുടെ അറിവോ അനുമതിയോ ഇല്ലാതെ ബുക്ക്പ്ലസിന്റെ പേരില്‍ ചില ഹുദവികളുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ നടത്തുന്നതെന്ന് ദാറുൽ ഹുദ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി പറഞ്ഞു.

ഇസ് ലാമിക അധ്യാപനങ്ങള്‍ക്കും സുന്നത്ത് ജമാഅത്തിനും സമസ്തയുടെ പാരമ്പര്യ വീക്ഷണങ്ങള്‍ക്കും വിരുദ്ധമായ രീതിയിലാണ് കോഴ്ക്കോട് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ദാറുൽ ഹുദയുടെ അനുമതിയോടെ സമുദായത്തിൽ നിന്നും പിരിച്ച പണം ഉപയോ​ഗപ്പെടുത്തിയാണ് ഫെസ്റ്റിവൽ നടത്തുന്നതെന്നടക്കം ആരോപണം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്നാണ് ഫെസ്റ്റിവലിനെ തള്ളി പറയേണ്ടി വന്നിരിക്കുന്നത്. ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കാളികളായ ഹുദവികള്‍ക്കെതിരേ ഉചിതമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

നിലമ്പൂരിലെ നവകേരള സദസിലും പി വി അൻവറിനെതിരെ പരാതി

എന്നാൽ നവംബർ 30ന് ആരംഭിച്ച ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ്. അതുകൊണ്ട് തന്നെ സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംബന്ധിച്ച ഹുദവികൾക്കെതിരെ എങ്ങിനെ നടപടിയെടുക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!