നിലമ്പൂരിലെ നവകേരള സദസിലും പി വി അൻവറിനെതിരെ പരാതി

നിലമ്പൂരിലെ നവകേരള സദസിലും പി വി അൻവറിനെതിരെ പരാതി

നിലമ്പൂര്‍: നവകേരള സദസ്സില്‍ റീ ബില്‍ഡ് നിലമ്പൂരുമായി ബന്ധപ്പെട്ട് പി വി അൻവർ എം എൽ എയ്ക്കെതിരെ പരാതി. 2019ലെ പ്രളയത്തെ തുടര്‍ന്ന് പി.വി.അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ റീ ബില്‍ഡ് നിലമ്പൂരിന്റെ വരവ്, ചെലവ് കാര്യങ്ങള്‍ പൊതുജനങ്ങളെ അറിച്ചില്ലെന്നാരോപിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്.

കവളപ്പൊയ്ക സ്വദേശി തുണ്ടിപ്പറമ്പില്‍ മറിയാമ്മയാണ് പരാതി നല്‍കിയത്.നാട്ടില്‍ നിന്നും വിദേശത്തു നിന്നും എം.എല്‍.എയുടെ നേതൃത്വത്തില്‍ വലിയ തോതില്‍ ധനസമാഹരണം നടത്തിയിട്ടുണ്ടെന്നും അതിന്റെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!